തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ക്ക്‌ സംഘി പട്ടം ചാര്‍ത്താതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് നേരിടാന്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ മകന്‍ അമല്‍ ഉണ്ണിത്താന്റെ ഉപദേശം. 'ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ ബിജെപിയോട് തനിക്ക് ശത്രുതയുണ്ട് എന്നാല്‍ ഒരു എംപി എന്ന നിലയില്‍ തനിക്ക് ശത്രുതയില്ല എല്ലാ കേന്ദ്രമന്ത്രിമാരേയും കണ്ട് കാസര്‍കോടിന് വേണ്ടതൊക്കെ നേടിയെടുത്തു വികസനം കൊണ്ടുവരുക തന്ന ചെയ്യും എന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശത്തില്‍ എന്ത് ബി.ജെ.പി സ്‌നേഹം ആണ് ഉള്ളത് എന്ന് അമല്‍ ചോദിക്കുന്നു. ചില മാര്‍കിസ്റ്റ് അനുകൂല മാധ്യമങ്ങളും സഖാക്കളും പ്രസ്താവന വളച്ചൊടിക്കുകയാണെന്നും അമല്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

ചില മാര്‍ക്‌സിസ്റ്റ് അനുകൂല മാധ്യമങ്ങളും പിന്നെ കുറെ സഖാക്കന്മാരും അച്ഛന്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ചു അദ്ദേഹത്തിന്റെ നേരെ വീണ്ടും സംഘി ആരോപണവും ആയി സാമൂഹിക മാധ്യമങ്ങളില്‍ വരുന്നത് കണ്ടു. 

ഇതിനെ പരമ പുച്ഛത്തോടെ ജനങ്ങള്‍ നോക്കിക്കാണുമെന്നും അമല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നേരത്തെ അമലിന്റെ ചില ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ബി.ജെ.പി അനുകൂലമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

content highlights: Amal Unnithan, Rajmohan Unnithan, Congress, BJP, CPIM