എ. എം ആരിഫ് ലോക്സഭയിൽ സംസാരിക്കുന്നു | Screengrab: മാതൃഭൂമി ന്യൂസ്
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍ വിഷയം ലോക്സഭയില്‍ ഉന്നയിച്ച് സിപിഎം എം.പി എ.എം ആരിഫ്. കെ റെയില്‍ പദ്ധതിക്ക് ഫണ്ട് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചുവെന്നും സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം ഇടങ്കോലിടുകയാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍പാതയ്ക്ക് കേന്ദ്രം അംഗീകാരം നല്‍കിയതാണെന്നും പിന്നീട് ഫണ്ട് അനുവദിക്കില്ലെന്ന നിലപാട് ചില അവിശുദ്ധ സഖ്യങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം സഭയില്‍ പ്രതികരിച്ചു. കാസര്‍കോട്- തിരുവനന്തപുരം യാത്ര നാല് മണിക്കൂറായി ചുരുങ്ങുന്ന പദ്ധതി ജനങ്ങള്‍ക്ക് ഗുണകരമായുള്ളതാണെന്നും ആരിഫ് പറഞ്ഞു.
കെ റെയിലിന് ഒപ്പം ശബരിമല വിമാനത്താവള പദ്ധതി, തിരുവനന്തപുരം -ചെങ്ങന്നൂര്‍ സബ് അര്‍ബന്‍ റെയില്‍ പദ്ധതി തുടങ്ങിയ കേരളത്തിന്റെ മറ്റ് വികസന പ്രവര്‍ത്തനങ്ങളോടും തെറ്റായമനോഭാവമാണ് കേന്ദ്രം വെച്ച്പുലര്ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content highlights: AM Arif MP on K rail project in Loksabha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..