സജി ചെറിയാൻ, ടി.ടി. ജിസ്മോൻ
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ ഭരണഘടനയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്‍. 'വളരെ മെച്ചപ്പെട്ട ഒരു ഭരണഘടനയാണ് നമുക്കുളളത്. എന്നാല്‍ വളരെ മോശപ്പെട്ട കൂട്ടരാണ് നമ്മെ ഭരിക്കാന്‍ ക്ഷണിക്കപ്പെടുന്നതെങ്കില്‍ ആ ഭരണഘടനയും വികൃതമാക്കപ്പെടും' എന്ന ഡോ. ബി.ആര്‍ അംബേദ്കറിന്റെ ഉദ്ധരണി ടി.ടി. ജിസ്‌മോന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.
ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് രാജ്യമൊട്ടാകെ നടക്കുന്നത്. ഭരണഘടനയെ മുറുകെ പിടിക്കാനാണ് കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്നത്. അതിനിടയിലാണ് ഇത്തരമൊരു പരാമര്‍ശം മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ഏത് സാഹചര്യത്തിലാണ് മന്ത്രി സജി ചെറിയാന്‍ ഇത്തരമൊരു പ്രസംഗം നടത്തിയതെന്ന് അറിയില്ല. എങ്കിലും ഇത്തരമൊരു പ്രസ്താവന ഉണ്ടായത് തെറ്റാണെന്നും ടി.ടി. ജിസ്‌മോന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
മല്ലപ്പള്ളിയില്‍ 'പ്രതിവാര രാഷ്ട്രീയ നിരീക്ഷണം' എന്ന പരിപാടിയിലായിരുന്നു മന്ത്രി ഭരണഘടനയ്ക്കെതിരേ സംസാരിച്ചത്. മന്ത്രിയുടെ പ്രസംഗം മാതൃഭൂമി ഡോട്ട്കോം വാര്‍ത്തയാക്കിയതോടെ സംഭവം വിവാദമാവുകയും പ്രതിപക്ഷ കക്ഷികളും നിയമവിദഗ്ധരും അടക്കം മന്ത്രിക്കെതിരേ രംഗത്തുവരികയും ചെയ്തു. മന്ത്രിയുടെ പരാമര്‍ശം വിവാദമായതോടെ ഗവര്‍ണറും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പ്രസംഗം പരിശോധിച്ചതിന് ശേഷം ഗൗരവതരമെങ്കില്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും.
Content Highlights: AIYF against minister saji cheriyan's controversial remarks


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..