കുഞ്ഞുമുഹമ്മദ് പ്രമേഹരോഗിയെന്ന് സര്‍ക്കാര്‍; മരിച്ചയാളെ ഇനിയും അപമാനിക്കരുതെന്ന് കോടതി 


ബിനില്‍, ലാല്‍ കൃഷ്ണ| മാതൃഭൂമി ന്യൂസ് 

കുഞ്ഞുമുഹമ്മദ്, മനാഫ് | Photo: Mathrubhumi news

കൊച്ചി: ആലുവ-പെരുമ്പാവൂര്‍ റോഡില്‍, കുഴിയില്‍ വീണുണ്ടായ അപകടത്തെ തുടര്‍ന്ന് കുഞ്ഞുമുഹമ്മദ് എന്ന യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ വിചിത്രവാദവുമായി സര്‍ക്കാര്‍. കുഞ്ഞുമുഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് സര്‍ക്കാര്‍ തങ്ങളുടെ വാദം കോടതിയെ അറിയിച്ചത്.

നിര്‍ഭാഗ്യകരമായ സംഭവമുണ്ടായി. ഒരു ജീവന്‍ കൂടി റോഡില്‍ നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ ഈ കേസ് അടിയന്തരമായി കേള്‍ക്കുന്നു എന്നാണ് കേസ് പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞത്. പൊതുമരാമത്ത് എന്‍ജിനീയര്‍മാര്‍ക്ക് അടക്കം അതിരൂക്ഷമായ വിമര്‍ശനമാണ് ഇന്ന് കോടതിയില്‍ നിന്നുണ്ടായത്. ഈ ഘട്ടത്തിലാണ് ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തെ തുടര്‍ന്ന് മരിച്ച കുഞ്ഞുമുഹമ്മദിന്റെ മരണത്തെ കുറിച്ച് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചത്.

ഓഗസ്റ്റ് 20-നാണ് സംഭവമുണ്ടായത്. അന്ന് കുഞ്ഞുമുഹമ്മദിന്റെ മകന്റെ മൊഴി, പോലീസ് ആശുപത്രിയില്‍ എത്തി എടുത്തിരുന്നതായി സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. ആശുപത്രി അധികൃതര്‍ അറിയിച്ചതിന് പിന്നാലെ ആയിരുന്നു ഇത്. കുഞ്ഞുമുഹമ്മദിന് പ്രമേഹരോഗം ഉണ്ടായിരുന്നതായും ഷുഗര്‍ ലെവല്‍ താഴ്ന്നതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് മകന്‍
പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത് എന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

ഇന്നലെ (വ്യാഴാഴ്ച) കുഞ്ഞുമുഹമ്മദിന്റെ മരണം സംഭവിച്ചതിന് ശേഷം വീണ്ടും പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തങ്ങള്‍ക്ക് പരാതിയില്ല എന്ന് കുഞ്ഞുമുഹമ്മദിന്റെ കുടുംബം, പ്രത്യേകിച്ച് മകന്‍ അറിയിച്ചെന്നും തുടര്‍ന്ന് പോലീസ് അവിടെനിന്ന് മടങ്ങിയെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.

റോഡിലെ കുഴിയില്‍ വീണുണ്ടായ മരണം എന്ന രീതിയില്‍ ഉറച്ചുനിന്ന കോടതി, മരിച്ചയാളെ ഇനിയും അപമാനിക്കരുത് എന്നൊരു നിലപാട് എടുക്കുകയും ചെയ്തു.

അതേസമയം കുഞ്ഞുമുഹമ്മദിന്റെ കുടുംബം സര്‍ക്കാരിന്റെ നിലപാട് തള്ളി. റോഡിലെ കുഴിയില്‍ വീണുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് വിശ്വസിക്കുന്നതായി കുഞ്ഞുമുഹമ്മദിന്റെ മകന്‍ മനാഫ് മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ എല്ലാവര്‍ക്കും ഉണ്ട്. പക്ഷേ മരണകാരണം ഷുഗര്‍ അല്ല. തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടറാണ് തങ്ങളോടു പറഞ്ഞത്. തലയുടെ ഇടതുമുന്‍ഭാഗം ഇടിച്ചാണ് വീണത്. മരിക്കുന്നിടംവരെ ഇടത് കണ്ണ് തുറക്കാന്‍ സാധിച്ചിരുന്നില്ല. തലയില്‍ ഏറ്റ ക്ഷതം കൊണ്ടാണ് മരിച്ചതെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തെ കുറിച്ച് സര്‍ക്കാരിന്റെ ആരും ഇതുവരെ തങ്ങളോട് സംസാരിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. ഷുഗര്‍ കുറഞ്ഞതാണെന്നൊന്നും ആരോടും പറഞ്ഞിട്ടില്ല. കുഴിയില്‍ ചാടി വണ്ടി മറിഞ്ഞ് തലയ്‌ക്കേറ്റ ക്ഷതമാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. തലയ്‌ക്കേറ്റ ക്ഷതം ഒഴികെ ബാക്കി ബോഡി ഫുള്‍ ഫിറ്റ് ആണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മരണം സംഭവിച്ച ശേഷം ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ജനപ്രതിനിധികളോ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞ എല്ലാ കാര്യങ്ങളും കുടുംബം തള്ളുകയും ചെയ്തു. പരാതിയില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല. വിഷയത്തില്‍ ആക്ഷേപം ഉണ്ടെന്നും മനാഫ് പറഞ്ഞു.

Content Highlights: aluva perumbavoor road accident kunjumuhammed death government explanation and high court remark


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented