കൊച്ചി:  ആലുവയില്‍ നാണയം വിഴുങ്ങിയതിനെ തുടര്‍ന്ന് മരിച്ച മൂന്നു വയസുകാരന്റെ വയറ്റില്‍നിന്ന് രണ്ട് നാണയങ്ങള്‍ കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് നാണയങ്ങള്‍ പുറത്തെടുത്തത്. ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങളാണ് കണ്ടെടുത്തത്. 

വന്‍കുടലിന്റെ താഴ്ഭാഗത്തുനിന്നാണ് നാണയങ്ങള്‍ കണ്ടെടുത്തത്. അതേസമയം നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ലെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങള്‍ കാക്കനാട് റീജിയണല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലേക്ക് രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാവുകയുള്ളു. 

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Content Highlights: Aluva boy death issue, Postmortem completed