ചിത്രം: twitter.com|RahulEaswar
തിരുവനന്തപുരം: ശബരിമലയില്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനത്തിനെത്തിയത് യുവതിയല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. അനന്തഗോപന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കുപ്രചാരണത്തിന് പിന്നില്‍ കുബുദ്ധികളാണ്. ദര്‍ശനം നടത്തിയ മധുമതി ചുക്കാപ്പള്ളിക്ക് 56 വയസ് പ്രായമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
കുംഭമാസപൂജയ്ക്ക് ദര്‍ശനത്തിനെത്തിയ തെലുങ്കുനടന്‍ ചിരഞ്ജീവിക്കൊപ്പം ഒരു യുവതിയും ദര്‍ശനം നടത്തിയെന്ന് ചിത്രങ്ങള്‍ സഹിതം ചിലർ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ഈ പ്രചാരണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി ചുക്കാപ്പള്ളി. ഇവര്‍ ഇരുവരും ചിരഞ്ജീവിക്കൊപ്പം കുടുംബസമേതം ദര്‍ശനം നടത്തിയിരുന്നു.
ആധാര്‍ കാര്‍ഡ് പ്രകാരം 1966 ആണ് അവരുടെ ജനന വര്‍ഷം. അതിനാല്‍ തന്നെ ഇതില്‍ വിവാദമാക്കേണ്ട കാര്യങ്ങളൊന്നും തന്നെയില്ലെന്ന് എ. അനന്തഗോപന്‍ പറഞ്ഞു. ചില കുബുദ്ധികളാണ് വിവാദങ്ങളുണ്ടാക്കുന്നത്. ആളുകളെ കണ്ട് പ്രായം നിശ്ചയിച്ച് പ്രചാരണം നടത്തുന്നതും അനാവശ്യ വിവാദം ഉണ്ടാക്കുന്നതും ശബരിമല പോലെയുള്ള ഒരു തീര്‍ഥാടന കേന്ദ്രത്തെ അപമാനിക്കുന്നതാണെന്ന് ദേവസ്വം പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
അയ്യപ്പഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാനുമാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. എന്തെങ്കിലും വിവാദമുണ്ടാക്കി മോശമായി ചിത്രീകരിക്കാന്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പോലീസ് അന്വേഷണം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ജി. അനന്തഗോപന്‍ പറഞ്ഞു.
Content Highlights: Allegations on women at sabarimala is fake says devaswom board president
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..