ആരോപണങ്ങള്‍ പഴങ്കഥ; സേനയ്ക്ക് അഭിമാനമായി ഗാന്ധിനഗര്‍ പോലീസ്‌


കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ മന്ത്രി വീണാ ജോർജ്‌ കുട്ടിയെ വീണ്ടെടുത്ത് കൊടുത്ത ഗാന്ധിനഗർ എസ്.ഐ.യെ നന്ദി അറിയിക്കുന്നു | ഫോട്ടോ-ഇ.വി.രാഗേഷ്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കാണാതായ കുഞ്ഞിനെ മുക്കാൽ മണിക്കൂറിനുള്ളിൽ കണ്ടെത്താൻ ഗാന്ധിനഗർ പോലീസിന്‌ കഴിഞ്ഞത്‌ പോലീസ്‌ സേനയ്ക്ക്‌ അഭിമാനമായി. മുമ്പ്‌ കെവിൻ വധക്കേസിൽ ഗാന്ധിനഗർ പോലീസിനെതിരേ ഏറെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതെല്ലാം പഴങ്കഥയാക്കി ഇപ്പോൾ നേട്ടത്തിന്റെ പൊൻതൂവലണിയുകയാണ്‌ ഗാന്ധിനഗർ പോലീസ്‌.

കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞിനെ കാണാതായശേഷം അരമണിക്കൂറോളം കഴിഞ്ഞാണ് കുട്ടിയെ മോഷ്ടിച്ചതാണ് എന്ന വിവരം ബന്ധുക്കൾപോലും തിരിച്ചറിഞ്ഞത്. ഏതാണ്ട് നാലുമണിയോടെ മാത്രമാണ് കുട്ടിയെ കാണാനില്ലെന്ന വിവരം ഗാന്ധിനഗർ പോലീസിന് കൈമാറിക്കിട്ടുന്നത്. തുടർന്ന്‌ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ഷിജിയും, എസ്.ഐ. ടി.എസ്. റെനീഷും സംഘവും ഉടൻ തന്നെ പാഞ്ഞെത്തുകയായിരുന്നു.

ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും ഉടൻ തന്നെ ഗാന്ധിനഗർ പോലീസിന്റെ സന്ദേശം പ്രവഹിച്ചു.

ജില്ലയിലെ അതിർത്തികളിൽ വാഹനങ്ങൾ തടഞ്ഞ്‌ പരിശോധന തുടങ്ങി. ബൈക്കുകളടക്കം തടഞ്ഞ്‌ പരിശോധിച്ചു. ഗാന്ധിനഗർ പോലീസ്‌ സ്‌റ്റേഷനിൽ പാറാവ്‌ നിൽക്കുന്ന ഒരാളൊഴികെ മറ്റെല്ലാവരും തിരച്ചിലിനായി രംഗത്തിറങ്ങി. മെഡിക്കൽ കോളേജിലെ ടാക്‌സി ഡ്രൈവർമാർ, ഓട്ടോഡ്രൈവർമാർ, ബസ്‌ ഡ്രൈവർമാർ എന്നിവരുടെയെല്ലാം വാട്‌സ്‌ആപ്‌ ഗ്രൂപ്പുകളിൽ സന്ദേശം പറന്നെത്തി.

കോട്ടയം മെഡിക്കൽ കോളേജിൽ മറ്റൊരു കേസിന്റെ മൊഴിയെടുപ്പുമായി ബന്ധപ്പെട്ട്‌ ഗാന്ധിനഗർ സ്‌റ്റേഷനിലെ പോലീസുകാരായ അരവിന്ദൻ, വേണി എന്നിവർ മെഡിക്കൽ കോളേജിലുണ്ടായിരുന്നു. പൊരിവെയിലത്ത്‌ ഒരു കുഞ്ഞിനെയും പൊതിഞ്ഞുപിടിച്ച്‌ ഒരു സ്‌ത്രീ വേഗത്തിൽ നടന്നുപോകുന്നത്‌ ഇവരുടെ ശ്രദ്‌ധയിൽപെട്ടിരുന്നു. ഇതോടെ കുഞ്ഞിനെ തട്ടിയെടുത്തതാണെന്ന്‌ വ്യക്തമായി. ഈ സമയത്താണ്‌ പ്രതിയെന്ന്‌ സംശയിക്കുന്നയാൾ ഹോട്ടലിലുണ്ടെന്ന്‌ മാനേജർ പോലീസിനെ അറിയിച്ചത്‌.

ഈ സംഭവത്തിൽ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ കിട്ടിയെന്നും പോലീസിന്റെ ജോലി ജനങ്ങൾ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും എസ്‌.പി. ഡി.ശിൽപ്പ അറിയിച്ചു.

കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം
കോട്ടയം: ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൽ തട്ടിക്കൊണ്ടുപോയ കുട്ടിയുടെ ആരോഗ്യനില തൃപ്തികരം. വെള്ളിയാഴ്ച രാത്രിയോടെ കുട്ടിയെ വാർഡിലേക്ക്‌ മാറ്റി.

വിവിധ വിഭാഗങ്ങളിലെ വിദഗ്‌ധരായ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കുട്ടിയെന്നും നിലവിൽ ആശങ്ക വേണ്ടെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ അറിയിച്ചു.

ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണ് കുട്ടിയെ വെള്ളിയാഴ്ച വൈകീട്ട് വാർഡിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ശനിയാഴ്ച അമ്മയെയും കുട്ടിയെയും ഡിസ്ചാർജ് ചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented