
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത സി.പി.എം. പ്രവര്‍ത്തക ആശയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. സി.പി.എം. പ്രാദേശിക നേതാക്കളുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് ജീവനെടുക്കുന്നതെന്നാണ് ആശയുടെ ആത്മഹത്യകുറിപ്പില്‍ എഴുതിയിരിക്കുന്നത്.
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി എന്നിവരുടെ പേരുകളാണ് ആശ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.
ഉദിയന്‍കുളങ്ങര അഴകിക്കോണം മേക്കേഭാഗത്തു പുത്തന്‍വീട്ടില്‍ ആശയെ(41) ആണ് പാര്‍ട്ടി ഓഫീസിന് വേണ്ടി വാങ്ങിയ കെട്ടിടത്തിനുള്ളില്‍ തൂങ്ങി മരിച്ചത്.
ആത്മഹത്യാക്കുറിപ്പ് പുറത്തുവിടാത്തതില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. മൃതദേഹം മാറ്റുന്നതിനായി പോലീസ് സ്ഥലത്തെത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പ് പുറത്തുവിടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് സമരം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്തു. റോഡ് ഉപരോധമുള്‍പ്പെടെ രണ്ട് മണിക്കൂറോളം പ്രതിഷേധം നീണ്ടു. തുടര്‍ന്നാണ് തഹസില്‍ദാരെത്തി ആശയുടെ ആത്മഹത്യാക്കുറിപ്പ് നാട്ടുകാര്‍ക്ക് വായിച്ചുകേള്‍പ്പിച്ചത്.
Content Highlights: allegations against CPIM leaders in Suicide note of CPIM wroker Asha died in Neyyatinkara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..