സിപിഎം നേതാവിന്‍റെ മകനുവേണ്ടി വഴിവിട്ട നീക്കം; രാത്രി 8-ന് ടി.സി


ആറാംപ്രവൃത്തി ദിവസമായ ജൂണ്‍ എട്ടിന് വൈകീട്ട് അഞ്ചുവരെയാണ് സമ്പൂര്‍ണയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സമയപരിധി. എന്നാല്‍ തരുവണ ജി.യു.പി. സ്‌കൂളില്‍നിന്ന് അന്ന് എ.യു.പി. സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കിയ നാല് വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ക്ക് രാത്രി എട്ടുമണിയോടെയാണ് വിടുതല്‍സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് വിവരാവകാശരേഖ

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

വെള്ളമുണ്ട: സി.പി.എം. നേതാവിന്റെ മകന് എയ്ഡഡ് വിദ്യാലയത്തില്‍ അധ്യാപക തസ്തികയില്‍ നിയമനം നല്‍കുന്നതിന് വിദ്യാഭ്യാസവകുപ്പില്‍ വഴിവിട്ട പ്രവര്‍ത്തനം നടന്നതായി ആരോപണം. വെള്ളമുണ്ട എ.യു.പി. സ്‌കൂളിലെ അധ്യാപകനിയമനത്തിനുള്ള നീക്കങ്ങളാണ് വിവാദമായത്.

കുട്ടികളുടെ എണ്ണം വര്‍ധിപ്പിച്ച് ക്ലാസ് ഡിവിഷന്‍ സംരക്ഷിക്കുന്നതിനായി തരുവണ ഗവ. യു.പി. സ്‌കൂളില്‍നിന്ന് വെള്ളമുണ്ട എ.യു.പി.യിലേക്ക് കുട്ടികളെ മാറ്റിയെന്നാണ് ആരോപണം.

സ്‌കൂളിലെ ആറാംപ്രവൃത്തിദിനത്തില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടലില്‍ നല്‍കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തികനിര്‍ണയം. ഇതുസംബന്ധിച്ചുള്ള കൃത്യമായ മാര്‍ഗനിര്‍ദേശം ജൂണ്‍ തുടക്കത്തില്‍ തന്നെ പൊതുവിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ചിരുന്നു.

ഇതുപ്രകാരം ആറാംപ്രവൃത്തി ദിവസമായ ജൂണ്‍ എട്ടിന് വൈകീട്ട് അഞ്ചുവരെയാണ് സമ്പൂര്‍ണയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സമയപരിധി. എന്നാല്‍ തരുവണ ജി.യു.പി. സ്‌കൂളില്‍നിന്ന് അന്ന് എ.യു.പി. സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ നല്‍കിയ നാല് വിദ്യാര്‍ഥികളില്‍ രണ്ടുപേര്‍ക്ക് രാത്രി എട്ടുമണിയോടെയാണ് വിടുതല്‍സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് വിവരാവകാശരേഖയില്‍ പറയുന്നു.

എ.ഇ.ഒ. സമ്പൂര്‍ണ വെബ്സൈറ്റ് റീസെറ്റ് ചെയ്ത് നല്‍കിയതിനാലാണ് ഇത്തരത്തില്‍ ടി.സി. നല്‍കിയതെന്നാണ് തരുവണയിലെ പ്രധാനാധ്യാപകന്‍ പറയുന്നത്.

രാത്രി എട്ടിന് ടി.സി. നല്‍കിയ രണ്ട് വിദ്യാര്‍ഥികളെയും അന്നുതന്നെ വെള്ളമുണ്ട എ.യു.പി.യിലെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

എയ്ഡഡ് വിദ്യാലയത്തില്‍ പുതിയ തസ്തിക സൃഷ്ടിച്ചശേഷം ജില്ലയിലെ ഉന്നത രാഷ്ട്രീയനേതാവിന്റെ മകന് സ്‌കൂളില്‍ ജോലിനല്‍കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ചട്ടവിരുദ്ധനടപടിയെന്നാണ് ആരോപണം. അന്ന് സൈറ്റ് ഹാങ്ങായതിനാല്‍ പ്രത്യേക അനുമതി വാങ്ങിയാണ് രാത്രി ടി.സി. നല്‍കിയതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

ക്രമംവിട്ട പ്രവര്‍ത്തനം നടന്നതായ ആരോപണം ശരിയല്ലെന്ന് വെള്ളമുണ്ട എ.യു.പി. സ്‌കൂള്‍ മാനേജര്‍ വി.എം. മുരളീധരന്‍ പറഞ്ഞു. അദ്ദേഹത്തെ താത്കാലികമായാണ് നിയമിച്ചത്. സ്ഥിരംനിയമനത്തിനുള്ള ഒരു നടപടിക്രമവും ഇതുവരെ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കള്ളക്കളി അന്വേഷിക്കണം -കെ.എസ്.യു.

കല്പറ്റ: തരുവണ ഗവ. സ്‌കൂളില്‍നിന്ന് ആറാംപ്രവൃത്തിദിനംതന്നെ ഓഫീസ് സമയത്തിനുശേഷം കുട്ടികളെ രക്ഷിതാക്കള്‍മുഖേന നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും ടി.സി. വാങ്ങി വെള്ളമുണ്ട എയ്ഡഡ് യു.പി. സ്‌കൂളിലേക്ക് മാറ്റിയതില്‍ ദുരൂഹതയുണ്ട്. സി.പി.എം. ജില്ലാസെക്രട്ടറിയുടെ മകന് സ്ഥിര നിയമനം നല്‍കാനാണ് ഇത്തരത്തില്‍ ക്രമക്കേട് നടത്തിയതെന്ന് ആരോപണമുണ്ട്. അടിയന്തരമായി വിദ്യാഭ്യാസവകുപ്പ് അന്വേഷണം നടത്തുകയും നടപടികള്‍ സ്വീകരിക്കയും വേണം. ഇല്ലെങ്കില്‍ സമരം തുടങ്ങുമെന്ന് ജില്ലാ കമ്മിറ്റി പറഞ്ഞു.

സി.പി.എം. ഉന്നതബന്ധം അന്വേഷിക്കണം -ബി.ജെ.പി.

കല്പറ്റ: വെള്ളമുണ്ട എ.യു.പി. സ്‌കൂളിലേക്ക് പുതിയ കുട്ടികളെ കണ്ടെത്തുന്നതിനായി മറ്റൊരു സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് അനധികൃതമായി തരപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം. നേതൃത്വത്തിന്റെ ഉന്നതബന്ധം അന്വേഷിക്കണമെന്ന് ബി.ജെ.പി. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാപ്രസിഡന്റ് കെ.പി. മധു അധ്യക്ഷതവഹിച്ചു. പള്ളിയറ മുകുന്ദന്‍, സജി ശങ്കര്‍, കെ. സദാനന്ദന്‍, പ്രശാന്ത് മലവയല്‍, കെ. ശ്രീനിവാസന്‍, കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

വസ്തുത പുറത്ത്‌കൊണ്ടുവരണം - യൂത്ത് ലീഗ്

കല്പറ്റ: വെള്ളമുണ്ട എ.യു.പി. സ്‌കൂളില്‍ അധ്യാപക നിയമനവുമായി ഉയര്‍ന്നുവന്ന ആരോപണങ്ങളിലെ വസ്തുതകള്‍ പുറത്തുകൊണ്ടുവന്ന് കുറ്റക്കാര്‍ക്കുനേരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എം. ജില്ലാസെക്രട്ടറിയുടെ മകന്‍ അടക്കമുള്ളവര്‍ക്ക് നിയമനം നല്‍കിയത് അന്വേഷണ വിധേയമാക്കണം. കള്ളക്കളികള്‍ക്ക് കൂട്ടുനിന്ന മാനേജ്‌മെന്റിന്റെപേരിലും ഉദ്യോഗസ്ഥരുടെ പേരിലും നടപടി സ്വീകരിക്കണം. ജില്ലാപ്രസിഡന്റ് എം.പി. നവാസ്, ജനറല്‍സെക്രട്ടറി സി.കെ. ആരിഫ് എന്നിവര്‍ സംസാരിച്ചു.

സര്‍ക്കാര്‍വിദ്യാലയത്തെ തകര്‍ക്കുന്നു- യൂത്ത് കോണ്‍ഗ്രസ്

ചില ഉന്നതരുടെ മക്കള്‍ക്ക് ജോലി ലഭിക്കാന്‍ സര്‍ക്കാര്‍വിദ്യാലയത്തെ തകര്‍ക്കുകയാണെന്ന് വെള്ളമുണ്ട മണ്ഡലം യൂത്ത് കോണ്‍ഗ്രസ് അരോപിച്ചു. മണ്ഡലം പ്രസിഡന്റ് കെ. ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. ജിതിന്‍ തോമസ്, കെ.പി. റിന്‍ഷാദ്, ലളിതാ ബാബു, സി.എസ്. അര്‍ച്ചന, മധു പല്ലോറ, ലിജോ സണ്ണി, കെ.ഇ. ഷമീം എന്നിവര്‍ സംസാരിച്ചു.

Content Highlights: allegations against cpim leade's son on aided school teacher appointment

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented