ഫണ്ട് പിരിച്ചതിന് കണക്കില്ല;137 രൂപ ചലഞ്ചില്‍ കോണ്‍ഗ്രസിനുള്ളില്‍ പോര്, തട്ടിപ്പെന്നും ആരോപണം


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പ്രവര്‍ത്തന ഫണ്ട് പിരിവിന്റെ പേരില്‍ കോണ്‍ഗ്രസിനുള്ളില്‍ പോര്. കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച 137 രൂപ ചലഞ്ചാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് തലവേദനയായിരിക്കുന്നത്. ഡിസംബര്‍ 28ന് തുടങ്ങി റിപ്പബ്ലിക് ദിനത്തില്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ ചലഞ്ച് പദ്ധതി ലക്ഷ്യം കാണാത്തതിനാല്‍ ദണ്ഡിയാത്രയുടെ വാര്‍ഷിക ദിനമായ മാര്‍ച്ച് 12ലേക്കും പിന്നീട് എപ്രില്‍ 30 വരെയും ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. 137 രൂപയോ അതിന്റെ ഗുണിതങ്ങളോ ആയി പണമടയ്ക്കണമെന്നാണ് കെ.പി.സി.സി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ വേണ്ടത്ര ആസൂത്രണമില്ലാതെ പോയതോടെ പദ്ധതി താഴേത്തട്ടിലെത്താതെ പാളി. ഇതിന് പിന്നാലെ ഫണ്ട് തട്ടിപ്പ് ആരോപണം ഉയര്‍ത്തി ഒരുവിഭാഗം വിമര്‍ശനമുന്നയിച്ചതോടെ ഫണ്ട് പിരിവ് കെ.പി.സി.സിക്ക് തലവേദനയായി.

ഫണ്ട് പിരിക്കാന്‍ ബാങ്ക് അക്കൗണ്ടിന് ക്യൂആര്‍ കോഡും നല്‍കിയെങ്കിലും നേതാക്കള്‍ പണമടച്ചതല്ലാതെ താഴേത്തട്ടിലേക്ക് പദ്ധതി വ്യാപിച്ചില്ല. ഇതിനെ തുടര്‍ന്നാണ് 137 രൂപ ചലഞ്ച് എപ്രില്‍ 30 വരെ നീട്ടിയത്. 50 കോടി പിരിക്കാന്‍ ആണ് കെപിസിസി ആലോചിച്ചത്. എന്നാല്‍ ഇതുവരെ എത്രരൂപ പിരിഞ്ഞുകിട്ടിയെന്ന് നേതൃത്വത്തിന് കൃത്യമായ ധാരണയില്ല. എത്രരൂപ കിട്ടിയെന്ന് കെ.പി.സി.സി പ്രസിഡന്റിന്റെ പക്കലും കണക്കില്ലെന്നതാണ് യാഥാര്‍ഥ്യം.

സാധാരണ ഫണ്ട് പിരിവ് കഴിഞ്ഞാല്‍ കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിലും എക്സിക്യൂട്ടീവിലും കണക്കുകള്‍ അവതരിപ്പിക്കുകയാണ് പതിവ്. എന്നാല്‍ 137 രൂപ ചലഞ്ചിന്റെ കാര്യത്തില്‍ ഇതുവരെ അതുണ്ടായില്ല. വിഷയം ഗ്രൂപ്പ് നേതാക്കള്‍ വരുന്ന യോഗത്തില്‍ ഉന്നയിക്കാനൊരുങ്ങുകയാണ്. ഡിജിറ്റലായി പണമടയ്ക്കാനുള്ള സൗകര്യം ഒരുക്കിയതിന് പുറമെ കൂപ്പണുകളും അച്ചടിച്ച് വിതരണം ചെയ്തിരുന്നു. എന്നാല്‍ ഡിജിറ്റലായി പിരിച്ച പണമൊക്കെ കെ.പി.സി.സിയുടെ അക്കൗണ്ടിലേക്കല്ല വന്നതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

കെ.പി.സി.സി ട്രഷറര്‍ പ്രതാപചന്ദ്രനായിരുന്നു ഫണ്ട് പിരിവിന്റെ ചുമതല. അതിനാല്‍ തന്നെ ആരോപണങ്ങളുടെ മുന നീളുന്നതും പ്രതാപചന്ദ്രനെതിരെയാണ്. ഈ വിഷയത്തില്‍ കുറെനാളായി പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നങ്ങള്‍ പരസ്യമായ വാഗ്വാദത്തിലേക്കും തര്‍ക്കത്തിലേക്കുമെത്തിയതാണ് വിഷയം പുറത്തെത്താന്‍ കാരണം. ആരോപണങ്ങള്‍ മുറയ്ക്ക് നടക്കുമ്പോഴും ഏപ്രില്‍ 30ന് തീര്‍ന്ന ചലഞ്ചില്‍ എത്ര രൂപ കിട്ടിയെന്നത് മാത്രം പുറത്ത് പറഞ്ഞിട്ടില്ല. ഡിജിറ്റലായി അയക്കുന്ന പണം വ്യക്തികള്‍ നേരിട്ട് അടയ്ക്കുന്നതിനാല്‍ എത്രപണം അടച്ചുവെന്നതിന് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് വ്യക്തമായി ധാരണയുണ്ടാകില്ല. ഇതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമെന്നാണ് മറുവാദം.

Content Highlights: allegations against congress 137 rupees challenge

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented