അധ്യാപകസംഘടന നല്‍കിയ വാഹനം കാണാനില്ലെന്ന് ആരോപണം; പയ്യന്നൂരിലെ കോണ്‍ഗ്രസിലും വിവാദം 


പ്രതീകാത്മകചിത്രം| Photo: PTI

പയ്യന്നൂര്‍: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗികളുടെ അടിയന്തരസഹായത്തിനായി കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന നല്‍കിയ വാഹനം കാണാനില്ലെന്ന് ആരോപണം. പയ്യന്നൂരിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ജയ്ഹിന്ദ് പയ്യന്നൂരിനും ഐ.എന്‍.സി. കെയര്‍ യൂണിറ്റിനുമായി നല്‍കിയ വാന്‍ കാണാതായെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. അതേസമയം, വാഹനം വര്‍ക്ക് ഷോപ്പിലാണെന്നും മറ്റു ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ജയ്ഹിന്ദ് കമ്മിറ്റി ചെയര്‍മാന്റെ പ്രതികരണം.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും രോഗികളുടെ ചികിത്സയ്ക്കുമായാണ് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ. വാന്‍ സംഭാവനചെയ്തത്. കഴിഞ്ഞ വര്‍ഷം മേയ് 21-ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.യാണ് ഇതിന്റെ ഫ്‌ളാഗ് ഓഫ് പയ്യന്നൂരില്‍ നിര്‍വഹിച്ചത്. ഐ.എന്‍.സി. കെയര്‍ എന്ന പേരെഴുതിയ വാഹനം കുറച്ചുദിവസം ഓടിച്ചശേഷം പിന്നീട് കാണാതായെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തില്‍ തിരിമറി നടന്നെന്ന ആരോപണത്തെച്ചൊല്ലി പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ വാക്കേറ്റമുണ്ടായിരുന്നു. യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഒരു പഴയ വാഹനം ഐ.എന്‍.സി. കെയറിന്റെ ലേബലൊട്ടിച്ച് ജയ്ഹിന്ദ് പ്രസിഡന്റിന്റെ വീട്ടുമുറ്റത്ത് കാണപ്പെട്ടു. ഈ വാഹനവും ഇപ്പോള്‍ കാണാതായി. വിവാദമായപ്പോള്‍ പകരം സംഘടിപ്പിച്ച പഴയ വാഹനവും വിറ്റ് പണമാക്കിയെന്നാണ് ഇപ്പോള്‍ ആരോപണമുയരുന്നത്.

പയ്യന്നൂര്‍ സി.പി.എമ്മിലെ ഫണ്ട് തിരിമറി ആരോപണവും നടപടികളും ചൂടേറിയ ചര്‍ച്ചകള്‍ക്ക് കളമൊരുക്കിയിരുന്നു. അതിനിടയിലാണ് കോണ്‍ഗ്രസിലും ആരോപണമുയരുന്നത്.

വാഹനം വര്‍ക്ക്‌ഷോപ്പിലുണ്ട്, തിരിച്ചേല്‍പ്പിക്കും- ജയ്ഹിന്ദ് ചെയര്‍മാന്‍

വാഹനം കാണാനില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രസ്തുത വാഹനം വര്‍ക്ക്‌ഷോപ്പിലുണ്ടെന്നും ജയ്ഹിന്ദ് ചെയര്‍മാന്‍ എ.രൂപേഷ് പ്രതികരിച്ചു.

സെക്കന്‍ഡ് ഹാന്‍ഡ് വാഹനമാണ് അധ്യാപകസംഘടന നല്‍കിയത്. കോവിഡിന്റെ സമയത്ത് നല്ലരീതിയില്‍ ഉപയോഗിച്ചിരുന്നു. പിന്നീട് കോവിഡിന്റെ രൂക്ഷത കുറഞ്ഞതോടെ മാസങ്ങളോളം വാഹനം വെയിലും മഴയും കൊണ്ട് എന്റെ വീട്ടിലായിരുന്നു. ഇതിനിടെ വാഹനത്തിന്റെ ഫിറ്റ്‌നെസ് തീയതിയും ഇന്‍ഷുറന്‍സും കഴിഞ്ഞു. ടയറുകളും ബാറ്ററികളും നശിച്ചു. ഇതോടെ വാഹനം വര്‍ക്ക് ഷോപ്പിലേക്ക് മാറ്റുകയായിരുന്നു. ശരിയാക്കാന്‍ 25000 രൂപ വേണ്ടിവരും. വാഹനം വില്‍പന നടത്തിയിട്ടൊന്നുമില്ല. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ രണ്ടാം തീയതി വാഹനം അധ്യാപക സംഘടനയെ തിരിച്ചേല്‍പ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ പ്രാദേശിക നേതാവാണെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണത്തിന് നിയോഗിച്ചു, കഴമ്പുണ്ടെങ്കില്‍ നടപടി- കെപിഎസ്ടിഎ

വാഹനം കാണാനില്ലെന്ന ആരോപണത്തില്‍ രണ്ടുപേരെ ജില്ലാ കമ്മിറ്റി അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എ.രമേശന്‍ പറഞ്ഞു. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ നടപടിയെടുക്കാനായി കെ.പി.സി.സി. അധ്യക്ഷനും ഡി.സി.സി. അധ്യക്ഷനും പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് കാലത്ത് കെപിഎസ്ടിഎ ജില്ലയില്‍ ഒരു കോടി രൂപയുടെ സന്നദ്ധപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വിവിധ സബ് ജില്ലകളില്‍ ആംബുലന്‍സുകളും മറ്റു സഹായങ്ങളും നല്‍കി. ഇതിന്റെ ഭാഗമായാണ് പയ്യന്നൂര്‍ സബ് ജില്ലാ കമ്മിറ്റി ഒരു സെക്കന്‍ഡ് ഹാന്‍ഡ് വാഹനം ജയ്ഹിന്ദ് പയ്യന്നൂരിനെ ഏല്‍പ്പിച്ചത്. ഈ വാഹനം കാണാനില്ലെന്ന ആരോപണം കഴിഞ്ഞദിവസമാണ് അറിഞ്ഞത്. സംഭവത്തില്‍ രണ്ടുപേരെ ജില്ലാ കമ്മിറ്റി അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

അധ്യാപകര്‍ സ്വന്തം കൈയിലെ പണമെടുത്ത് നല്‍കിയ വാഹനമാണ്. മട്ടന്നൂര്‍, തളിപ്പറമ്പ് നോര്‍ത്ത്, ഇരിക്കൂര്‍ എന്നിവിടങ്ങളിലെല്ലാം വാഹനങ്ങള്‍ നല്ലരീതിയില്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: payyannur news,payyannur congress,kerala news,kannur news,kpsta,

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented