നാലര വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ രക്ഷിക്കാന്‍ ശിശുക്ഷേമ സമിതി ഒത്തുകളിച്ചെന്ന് ആരോപണം


വിഷ്ണു കോട്ടാങ്ങല്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തന്റെ സുഹൃത്തിന്റെ സഹോദരനില്‍ നിന്ന് മകള്‍ക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നുവെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി

പ്രതീകാത്മക ചിത്രം | മാതൃഭൂമി

തിരുവനന്തപുരം: സിപിഎം നേതാവായ അച്ഛന്‍ കുഞ്ഞിനെ തട്ടിയെടുത്തെന്ന കേസില്‍ സംശയ നിഴലില്‍ നില്‍ക്കുന്ന തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മലപ്പുറം സ്വദേശിയായ വീട്ടമ്മ രംഗത്ത്. നാലര വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയെ രക്ഷിക്കാന്‍ തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.

2020ലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ തന്റെ സുഹൃത്തിന്റെ സഹോദരനില്‍ നിന്ന് മകള്‍ക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നതെന്ന് ഇവര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു

താന്‍ ചികിത്സയിലിരിക്കെ മകള്‍ക്ക് മോശമായതെന്തോ നേരിടേണ്ടി വന്നുവെന്നറിഞ്ഞതിനാല്‍ മലപ്പുറം ചൈല്‍ഡ് ലൈനിലേക്ക് വിളിച്ച് കാര്യം അറിയിച്ചു. അവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ശിശു ക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ എത്തി കുട്ടിയെ ഏറ്റെടുത്തു. 2020 നവംബര്‍ 29നാണ് മകളെ അവര്‍ കൊണ്ടുപോയത്.

എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിന് ശേഷം ഡിസംബറില്‍ പലതവണ മകളെ കാണാനായി ശിശുക്ഷേമ സമിതി ഓഫീസിലെത്തിയപ്പോള്‍ അവര്‍ കാണാന്‍ സമ്മതിച്ചിരുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. നിരവധി തവണ ശ്രമിച്ചിട്ടും കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ച് മകളെ മലപ്പുറത്തേക്ക് മാറ്റി. 2021 ജനുവരിയിലായിരുന്നു അത്. അന്നാണ് മകളെ ഏറെ നാളുകള്‍ക്ക് ശേഷം താന്‍ കണ്ടതെന്നും വീട്ടമ്മ പറയുന്നു.

മലപ്പുറത്ത് കൊണ്ടുവന്നപ്പോള്‍ മകളുടെ ദേഹപരിശോധന നടത്താനുള്ള ശ്രമം തിരുവനന്തപുരത്ത് നിന്ന് വന്ന ശിശുക്ഷേമ സമിതിക്കാര്‍ എതിര്‍ത്തു. ജനുവരി 29നാണ് മകളെ ഹൈക്കോടതിയില്‍ ഹാജരാക്കിയത്. അപ്പോഴും മകള്‍ക്ക് വയറുവേദനയുണ്ടായിരുന്നു. ഫെബ്രുവരി നാലിന് വയറുവേദന മാറാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് പീഡനത്തിന് ഇരയായതായി വ്യക്തമായതെന്നും വീട്ടമ്മ പറയുന്നു.

ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ട സമയത്ത് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി മകളെ ഏറ്റെടുത്തിരുന്നില്ല എന്നാണ് മനസിലാകുന്നതെന്നും പ്രതിയുടെ കുടുംബത്തില്‍ തന്നെയാണ് മകളെ താമസിപ്പിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. പീഡനം നടന്നുവെന്ന് മനസിലാക്കിയപ്പോഴാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി മകളുടെ ദേഹപരിശോധന അന്ന് നടത്തിയിരുന്നില്ലെന്ന് മനസിലായത്. ഇതിനെല്ലാം രേഖകളുണ്ടെന്നും മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്കൊപ്പമാണ് അവര്‍ നിലകൊണ്ടതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

കോഴിക്കോട് നിന്ന് പോലീസ് മൊഴിയെടുത്ത് ബാലരാമപുരം പോലീസിന് കേസ് ട്രാന്‍സ്ഫര്‍ ചെയ്തു. 2021 മാര്‍ച്ച് നാലിന് കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസിന് നല്‍കിയ മൊഴിയില്‍ മകള്‍ തന്നെ ഉപദ്രവിച്ച ആളിനെപ്പറ്റി പറയുന്നുണ്ട്. എന്നാല്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസും തെളിവ് നശിപ്പിക്കാന്‍ ശിശുക്ഷേമ സമിതിയും കൂട്ടുനില്‍ക്കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു.

എന്റെ മകള്‍ അവരുടേതാണെന്ന തരത്തിലാണ് ശിശുക്ഷേമ സമിതി പ്രവര്‍ത്തിച്ചത്. ആ രീതിയില്‍ ഇവര്‍ കേസ് മാറ്റിമറിച്ചു. മാത്രമല്ല തന്നെ മാനസിക രോഗിയാക്കി മാറ്റാനും ശ്രമം നടന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. തന്റെ മകള്‍ക്കെതിരെ അതിക്രമമുണ്ടായി പരാതി നല്‍കി കേസെടുത്ത് മാസങ്ങള്‍ കഴിഞ്ഞു ഇനിയും പ്രതി അറസ്റ്റിലായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു.

കേസ് തിരിച്ചടിയാകുമെന്ന് കണ്ടതോടെ മാസങ്ങള്‍ കഴിഞ്ഞ് എവിടെനിന്നോ ദേഹപരിശോധന സര്‍ട്ടിഫിക്കറ്റുമായി ശിശുക്ഷേമ സമിതി രംഗത്ത് വന്നിട്ടുണ്ട്. അതില്‍ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ല എന്നാണെന്നാണ് അറിയുന്നതെന്നും ഇവര്‍ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് പോയതിന് ശേഷമാണ് പീഡനം നടന്നതെന്നാണ് ഇവര്‍ വാദിക്കുന്നതെന്നും ഇത് പ്രതിയെ സഹായിക്കാനാണെന്നും കുട്ടിയുടെ അമ്മ പറയുന്നു.

content highlights: allegation against thiruvananthapuram child welfare committee in rape case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented