രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്‌ വഴങ്ങി കണ്ണൂര്‍ വിസി ചട്ടംലംഘിച്ച് കോളേജിന് അനുവാദം നല്‍കിയെന്ന് ആക്ഷേപം


കണ്ണൂര്‍ ജില്ലക്കാരനായ ഒരു മന്ത്രിയുടെയും സിന്‍ഡിക്കേറ്റ് അംഗമായിരുന്ന ഒരുപ്രൈവറ്റ് സെക്രട്ടറിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വൈസ് ചാന്‍സലര്‍, സിന്‍ ഡിക്കേറ്റിനെ ഒഴിവാക്കി കോളേജിന് ശുപാര്‍ശ ചെയ്തതെന്നും ആക്ഷേപമുണ്ട്.

Gopinath Ravindran | Photo: mathrubhumi.com

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അനധികൃതമായി പുതിയ കോളേജിന് അനുമതി നല്‍കിയതായി പരാതി. സിന്‍ഡിക്കേറ്റിന്റെ അറിവോ സമ്മതമോ കൂടാതെ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ: ഗോപിനാഥ് രവീന്ദ്രന്‍ പുതുതായി ഒരു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന് അംഗീകാരം നല്‍കിയെന്നാണ് ആരോപണം. വിഷയത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി, സര്‍വ്വകലാശാല ചട്ടങ്ങള്‍ അവഗണിച്ച് നടപ്പ് വര്‍ഷം തന്നെ അഫിലിയേഷന്‍ നല്‍കാനുള്ള ശുപാര്‍ശയ്ക്ക് സര്‍ക്കാരിന്റെ അനുമതി തേടി വി സി കത്ത് അയച്ചിട്ടുമുണ്ട്. കണ്ണൂര്‍ ജില്ലയിലെ പടന്നയില്‍ ടി.കെ.സി. എഡ്യുക്കേഷന്‍ സൊസൈറ്റിക്കാണ് ഈ വര്‍ഷം തന്നെ പുതിയ കോളേജ് അനുവദിക്കാന്‍ വി സി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്.

സര്‍വ്വകലാശാല നിയമ പ്രകാരം പുതിയ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തിയാക്കണമെന്നും പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ അഫിലിയേഷന്‍ നല്‍കിയിരിക്കണ മെന്നുമാണ് വ്യവസ്ഥ. പുതിയ കോളേജുകള്‍ അനുവദിക്കാനുള്ള അധികാരം അതാത് സര്‍വകലാശാലകളിലെ സിന്‍ഡിക്കേറ്റിനുമാണ്. ഇതിനെല്ലാം പുറമെ സര്‍വ്വകലാശാല ചട്ടപ്രകാരം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന് അഞ്ച് ഏക്കര്‍ ഭൂമി സ്വന്തമായി ഉണ്ടായിരിക്കണമെന്നുമുണ്ട്.

എന്നാല്‍ ഇത്തരം വ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തിയാണ് കോളേജിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കെ മെയ് മാസത്തില്‍ വൈസ് ചാന്‍സലര്‍ നേരിട്ട് രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോളേജ് അനുവദിക്കാന്‍ ജൂണ്‍ മാസത്തില്‍ സര്‍ക്കാരിന്റെ എന്‍ഒസിക്ക് കത്തുനല്‍കുകയായിരുന്നു.

ടി.കെ.സി. എഡ്യുക്കേഷന്‍ സൊസൈറ്റിക്ക് സംസ്ഥാനത്തിനകത്തും പുറത്തും നിരവധി സ്ഥാപനങ്ങളുണ്ടെന്നാണ് വിവരം. അഞ്ചേക്കര്‍ ഭൂമി സ്വന്തമായുണ്ടാകണമെന്ന വ്യവസ്ഥയും ഇവിടെ ലംഘിക്കപ്പെട്ടു. നാലേക്കര്‍ ഭൂമിയാണ് സൊസൈറ്റിക്കുള്ളത്. അതുമാത്രമല്ല സ്ഥിരം കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതിയുള്ള കരഭൂമിയല്ലെന്നുമുള്ള രേഖകള്‍ മറച്ചുവച്ചാണ് വി സി അഫിലിയേഷന് ശുപാര്‍ശ ചെയ്തതെന്നാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മിറ്റി പറയുന്നു.

ബി.കോം., ബി.ബി.എ., ബി എസ്‌സി, ഉള്‍പ്പെടെ അഞ്ചു കോഴ്സുകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. വിഷയ വിദഗ്ധസമിതിയെ പ്രാഥമിക പരിശോധനയില്‍ നിന്ന് വി സി ബോധപൂര്‍വം ഒഴിവാക്കിയതായും ആക്ഷേപമുണ്ട്. കണ്ണൂര്‍ ജില്ലക്കാരനായ ഒരു മന്ത്രിയുടെയും സിന്‍ഡിക്കേറ്റ് അംഗമായിരുന്ന ഒരുപ്രൈവറ്റ് സെക്രട്ടറിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റിനെ ഒഴിവാക്കി കോളേജിന് ശുപാര്‍ശ ചെയ്തതെന്നും ആക്ഷേപമുണ്ട്.

പുതിയ കോളേജിന് അംഗീകാരം നല്‍കാനുള്ള കണ്ണൂര്‍ വി സിയുടെ തീരുമാനം തടയണമെന്നും, ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കോളേജിന് അംഗീകാരം നല്‍കിയ വൈസ് ചാന്‍സലര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും ഉന്നതവിദ്യാഭ്യാസമന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മിറ്റി പരാതി നല്‍കി.

വി സി യുടെ നടപടികളില്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും പ്രകടമാണെങ്കിലും ലോകയുക്തയുടെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ അര്‍ഥശൂന്യമായതുകൊണ്ട് നിയമ നടപടികള്‍ക്ക് ലോകയുക്തയെ സമീപിക്കുന്നില്ലെന്നും കമ്മിറ്റി അറിയിച്ചു.

Content Highlights: allegation against kannur university vice chancellor

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented