കാര്‍ഷിക സര്‍വകലാശാല വി.സി നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് ചാന്‍സലര്‍; ഇരട്ടത്താപ്പെന്ന് പരാതിക്കാരി


ബിനില്‍/മാതൃഭൂമി ന്യൂസ്

ആരിഫ് മുഹമ്മദ് ഖാൻ, പരാതിക്കാരി

കൊച്ചി: സുപ്രീംകോടതി വിധിക്ക് പിന്നാലെ യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമിക്കപ്പെട്ട സംസ്ഥാനത്തെ ഒമ്പത് വി.സിമാരും പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട ചാന്‍സലര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഈ നിലപാടായിരുന്നില്ല സ്വീകരിച്ചതെന്ന് ആക്ഷേപം. മുമ്പ് യു.ജി.സി ചട്ടത്തിന് വിരുദ്ധമായി നിയമിക്കപ്പെട്ട കാര്‍ഷിക സര്‍വകലാശാല വി.സിക്കെതിരായ പരാതിയില്‍ ഗവര്‍ണര്‍ ഇരട്ടത്താപ്പാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയായ ഡോ. എസ്. എസ്‌റ്റേലിറ്റ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കാര്‍ഷിക സർവകലാശാല വി.സിയായി ഡോ. ആര്‍. ചന്ദ്രബാബുവിന്റെ നിയമനത്തിനെതിരേ സര്‍വകലാശാല മുന്‍ ഡയറക്ടര്‍ കൂടിയായ എസ്‌റ്റേലിറ്റയുടെ പരാതി ദിവസങ്ങള്‍ക്ക് മുമ്പാണ് ചാന്‍സലര്‍ തള്ളിയത്. നിയമനത്തില്‍ പിശകില്ലെന്നായിരുന്നു അന്ന് ചാന്‍സലറുടെ നിലപാട്.

മുന്‍ ഗവര്‍ണറായിരുന്ന ജസ്റ്റിസ് പി. സദാശിവത്തിന്റെ കാലത്താണ് കാര്‍ഷിക സര്‍വകലാശാല വി.സിയായി ആര്‍. ചന്ദ്രബാബുവിനെ നിയമിക്കുന്നത്. യുജിസി മാനദണ്ഡങ്ങള്‍ വിരുദ്ധമായ നിയമനം ചോദ്യംചെയ്ത് എസ്റ്റേലിറ്റ അന്നുതന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് വി.സി സ്ഥാനത്തേക്ക് അപേക്ഷിച്ച ആളായിരുന്നു എസ്റ്റേലിറ്റ. സ്‌ക്രീനിങ് നടപടികള്‍ സുതാര്യമായിരുന്നില്ലെന്നും വി.സി സ്ഥാനത്തേക്ക് ഒറ്റ പേരാണ് നിര്‍ദേശിച്ചതെന്നും ഇത് യു.ജി.സി മാനദണ്ഡത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. സെര്‍ച്ച് കമ്മിറ്റിയില്‍ മൂന്ന് പേരുകള്‍ കൊടുക്കണമെന്നാണ് ചട്ടം. എന്നാല്‍ സ്‌ക്രീനിങ് കമ്മിറ്റി പെട്ടെന്ന് യോഗംവിളിച്ച് അന്നുതന്നെ വി.സിയെ പ്രഖ്യാപിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം വി.സി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. വി.സിക്ക് മതിയായ യോഗ്യത ഉണ്ടായിരുന്നില്ലെന്ന ആരോപണവും അവര്‍ ഉന്നയിച്ചിരുന്നു.



തുടര്‍ന്ന്, കഴിഞ്ഞ ജൂണില്‍ ഈ പരാതി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ചാന്‍സലര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. മൂന്ന് മാസത്തെ സമയം ഇതിന് അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഏറെവൈകിയാണ് ചാന്‍സലര്‍ വിശദീകരണം ആവശ്യപ്പെട്ടതെന്നും അപ്പോഴേക്കും വി.സിയുടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളുവെന്നും പരാതിക്കാരി പറഞ്ഞു. പരാതിയില്‍ വി.സി നേരിട്ടെത്തി വിശദീകരണം നല്‍കുന്നതിന് മുമ്പുതന്നെ ചാന്‍സലര്‍ തന്റെ പരാതി തള്ളി ഉത്തരവിറക്കിയെന്നും പരാതിക്കാരി ആരോപിക്കുന്നു.

സുപ്രീംകോടതി വിധിക്ക് പിന്നാലെ യു.ജി.സി മാനദണ്ഡപ്രകാരമല്ലാതെ നിയമിക്കപ്പെട്ട വി.സിമാരെല്ലാം പുറത്തുപോകണമെന്ന് പറയുമ്പോള്‍ തന്റെ പരാതിയില്‍ ഗവര്‍ണര്‍ എന്ത് നീതിയാണ് നല്‍കിയതെന്ന ചോദ്യവും പരാതിക്കാരി ഉന്നയിക്കുന്നു. കേസുമായി വീണ്ടും മുന്നോട്ടുപോകാനാണ് ആലോചനയെന്നും വി.സിയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍ അക്കാലയളവില്‍ വാങ്ങിയ ശമ്പളം അടക്കം തിരിച്ചിപിടിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Content Highlights: allegation against governor in agricultural university vc appointment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented