ലഹരിക്കടത്തില്‍ സിപിഎം നേതാവിനെതിരായ ആരോപണം പരിശോധിക്കും- ജില്ലാ സെക്രട്ടറി


പ്രതീകാത്മക ചിത്രം

ആലപ്പുഴ: കരുനാഗപ്പള്ളിയില്‍നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് ഷാനവാസിന് പങ്കുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍. ചൊവ്വാഴ്ച വൈകിട്ട് നടക്കുന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ ഈ വിഷയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ക്കും അയാളെ സംരക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ആരെങ്കിലും സംരക്ഷിച്ചാല്‍ അയാള്‍ കൂടി വെളിയില്‍ പോകുകയായിരിക്കും ചെയ്യുക. ലഹരിക്കടത്ത് സംഘവുമായി പാര്‍ട്ടിയില്‍ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരുനാഗപ്പള്ളിയില്‍നിന്ന് ഒരുകോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയ സംഭവത്തില്‍ പുകയില ഉത്പന്നങ്ങള്‍ കൊണ്ടുവന്ന ലോറികളിലൊന്ന് സി.പി.എം. നേതാവും ആലപ്പുഴ നഗരസഭാ കൗണ്‍സിലറുമായ എ.ഷാനവാസിന്റെ പേരിലുള്ളതാണെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, തന്റെ ലോറി കട്ടപ്പന സ്വദേശിയായ ഒരാള്‍ക്ക് മാസവാടകയ്ക്കു നല്‍കിയിരിക്കുകയാണെന്നതു സംബന്ധിച്ച രേഖകള്‍ ഷാനവാസ് പുറത്തുവിട്ടിരുന്നു.

ആലപ്പുഴ കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങള്‍ സംഭരിച്ച് സമീപ ജില്ലകളിലടക്കം വിതരണംചെയ്യുന്ന വന്‍സംഘമാണ് പിടിയിലായത്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജങ്ഷനു സമീപത്തുനിന്നാണ് രണ്ടു ലോറികളിലായി കടത്തിയ 1,27,410 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

Content Highlights: Allegation against CPM leader in drug trafficking


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented