വി.ബിജു
എഴുകോണ്‍: കൊല്ലം കോര്‍പ്പറേഷനിലെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തത് സഹപ്രവര്‍ത്തകരുടെ മാനസികപീഡനംമൂലമെന്നു ബന്ധുക്കള്‍. എഴുകോണ്‍ കടയ്‌ക്കോട് വിജയഭവനില്‍ വി.ബിജുവിനെ(47)യാണ് തിങ്കളാഴ്ച രാത്രി വീടിനോടുചേര്‍ന്നുള്ള പുരയിടത്തില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടത്.
സാമ്പത്തിക ഇടപാടില്‍ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ മാനസികപീഡനമാണ് ബിജുവിന്റെ ആത്മഹത്യക്ക് കാരണമെന്ന് സഹോദരന്‍ ബൈജു ആരോപിക്കുന്നു. ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ പക്കല്‍നിന്ന് കടംവാങ്ങിയ തുക തിരികെ കൊടുക്കാന്‍ കഴിയാതായപ്പോള്‍ അവര്‍ മാനസികമായി പീഡിപ്പിച്ചെന്നു വെളിപ്പെടുത്തുന്ന ആത്മഹത്യക്കുറിപ്പ് എഴുകോണ്‍ പോലീസ് കണ്ടെടുത്തിരുന്നു. കൊല്ലം റൂറല്‍ എസ്.പി. ക്കാണ് കത്തെഴുതിയിരിക്കുന്നത്. കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം ബ്ലേഡ് മാഫിയ പോലെയാണ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കത്തില്‍ പറയുന്നതായി സഹോദരങ്ങളായ ബൈജുവും ബിനുവും ആരോപിക്കുന്നു. പത്തുശതമാനം പലിശയ്ക്കാണ് സംഘം കടം കൊടുക്കുന്നത്.
രണ്ടുലക്ഷം രൂപയാണ് ബിജു കടം വങ്ങിയത്. പലിശയും കൂട്ടുപലിശയും ഉള്‍പ്പെടെ അത് 10 ലക്ഷത്തോളം രൂപയായെന്നാണ് ഇവര്‍ പറയുന്നത്. ബിജുവിന്റെ മക്കളുടെ പഠനത്തിനായാണ് പണം കടം വാങ്ങിയത്. കോര്‍പ്പറേഷനിലെ മറ്റു ജീവനക്കാരും സംഘത്തിന്റെ പക്കല്‍നിന്ന് പണം കടം വാങ്ങിയിട്ടുണ്ട്. അവര്‍ക്കും സമാനസ്ഥിതിയുണ്ടാകാതിരിക്കാന്‍ തന്റെ മരണംകൊണ്ട് കഴിയണമെന്നും ബിജു ആത്മഹത്യക്കുറിപ്പില്‍ പറയുന്നതായി സഹോദരങ്ങള്‍ പറഞ്ഞു. ഭാര്യ: സന്ധ്യാമോള്‍. മക്കള്‍: പ്രണവ്, വൈഷ്ണവ്.
Content Highlights: allegation against co workers on suicide of corporation employee
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..