തൊടുപുഴ: ജലനിരപ്പ് നിയന്ത്രണവിധേയമായതിനേത്തുടര്‍ന്ന് ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. 2391 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. 

ജലനിരപ്പ് ഉയര്‍ന്നതിനേത്തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതിനായിരുന്നു ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. ജലനിരപ്പ് കുറയ്ക്കാനായി ഇതുവരെ തുറന്നുവെക്കുകയായിരുന്നു.