സുബൈർ,ശ്രീനിവാസൻ
പാലക്കാട് : രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട്ട് നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ ബി.ജെ.പി തീരുമാനം. നേരത്തെ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. പാലക്കാട് കളക്ടറേറ്റില്‍ ഉച്ചകഴിഞ്ഞ് 3.30ന് ആണ് യോഗം. യോഗത്തിന് മന്ത്രി കെ.കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിക്കും.
യോഗത്തിൽ പങ്കെടുക്കുമെന്നും പോലീസ് വീഴ്ചകള്‍ തുറന്ന് കാട്ടുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി ഏരിയാ സെക്രട്ടറി കുപ്പിയാട് എ.സുബൈര്‍(43), മേലാമുറി എസ്.കെ.എസ് ഓട്ടോസ് ഉടമയും ആര്‍.എസ്.എസ്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ മേലാമുറി പള്ളിപ്പുറം ശ്രീനിവാസന്‍(45) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.
സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആസുത്രിക കൊലപാതകമാണെന്ന് പോലീസും സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് തടയാന്‍ പോലീസിന് കഴിയാത്തതില്‍ വന്‍ പ്രതിഷേധമാണ് പോലീസിനെതിരേ ഉയര്‍ന്ന് വരുന്നത്. ഇതിനിടെയാണ് തിങ്കളാഴ്ച യോഗം വിളിച്ചിരിക്കുന്നത്.
Content Highlights: All Party Meeting in Plakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..