കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുന്നു; വിദ്യാർഥികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം


ഇന്ത്യക്കാര്‍ക്കെതിരേ അക്രമങ്ങള്‍ വര്‍ധിക്കുന്നത് കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല.

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കാനഡയില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുകയും ഇന്ത്യക്കാര്‍ക്കെതിരേ അക്രമം ഏറുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാനഡയിലെ വിദ്യാര്‍ഥികളോടും താമസക്കാരോടും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം.

ഇന്ത്യക്കാര്‍ക്കെതിരേ അക്രമങ്ങള്‍ വര്‍ധിക്കുന്നത് കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല. ആരേയും അറസ്റ്റ് ചെയ്തിട്ടുമില്ല. തുടര്‍ന്നാണ് പുറത്ത് പോവുമ്പോഴും മറ്റും ജാഗ്രത പാലിക്കമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്.

കാനഡയില്‍ എത്തുന്നവര്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലോ, ടൊറന്റോയിലേയോ വാന്‍കോവറിലേയോ കോണ്‍സുലേറ്റിലോ രജിസ്റ്റര്‍ ചെയ്യണമെന്നും അടിയന്തര ഘട്ടത്തില്‍ അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ ഇത് സഹായകരമാകുമെന്നും കേന്ദ്രം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Content Highlights: All IndiaIndia Cautions Students In Canada On Hate Crimes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


Mohan Bhagwat

1 min

തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്

Sep 30, 2022

Most Commented