.jpg?$p=20e6f83&f=16x10&w=856&q=0.8)
അശോക് ധാവളെ | ഫോട്ടോ: മാതൃഭൂമി
കണ്ണൂര്‍: മുംബൈ-അഹമ്മദാബാദ് അതിവേഗ ട്രെയിന്‍ പദ്ധതിയും കേരളത്തിലെ അര്‍ദ്ധ അതിവേഗ ട്രെയില്‍ പദ്ധതിയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് മഹാരാഷ്ട്രയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭത്തെ നയിക്കുന്ന അഖിലേന്ത്യാ കിസാന്‍ സഭാ അധ്യക്ഷന്‍ അശോക് ധാവളെ. കണ്ണൂരില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ബലം പ്രയോഗിച്ചാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇരു പദ്ധതിയും തമ്മില്‍ വ്യത്യാസം ഉണ്ട്. പക്ഷെ എന്താണ് പ്രധാന വ്യത്യാസമെന്ന ചോദ്യത്തിന് ധാവളെ വ്യക്തമായ ഉത്തരം നല്‍കിയില്ല.
ഇരു പദ്ധതിക്കും സാമ്പത്തിക, സാങ്കേതിക സഹായം ജപ്പാനാണല്ലോ നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കേന്ദ്രസര്‍ക്കാരിന്റേതാണെന്നും പദ്ധതി വളരെ മുമ്പ് തുടങ്ങിയതാണെന്നുമായിരുന്നു അശോക് ധാവളെയുടെ മറുപടി.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധത്തെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയും. സില്‍വര്‍ലൈന്‍ പദ്ധതി പഠിച്ച ശേഷമാണ് ഇടത് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് സര്‍ക്കാരിനറിയാം. അതിനാല്‍ പദ്ധതിക്കെതിരായി കേരളത്തില്‍ നടക്കുന്ന പ്രതിഷേധത്തെ മറികടക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ വിജയിക്കുമെന്നും ധാവളെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Content Highlights: Ashok Dhawale All India Kisan Sabha k rail
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..