ആലപ്പുഴ: ചെങ്ങന്നൂരില്‍ ശൈശവ വിവാഹം നടന്നെന്ന് ആലപ്പുഴ ചൈല്‍ഡ് ലൈനിന്റെ റിപ്പോര്‍ട്ട്. ജില്ലാ കളക്ടറേറ്റില്‍ നടന്ന ശിശു സംരക്ഷണ സമിതിയോഗത്തിലാണ് ചൈല്‍ഡ് ലൈന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കിയത്. അതേസമയം ശൈശവ വിവാഹം നടന്നുവെന്ന് ചൈല്‍ഡ് ലൈന്‍ സ്ഥിരീകരിക്കുമ്പോള്‍ തന്നെ പോലീസ് ഇതുസംബന്ധിച്ച് കൃത്യമായി വിവരങ്ങള്‍ നല്‍കുന്നില്ല. 

ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ടനുസരിച്ച കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വിവാഹം നടന്നത്. മാത്രമല്ല പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചൈല്‍ഡ് ലൈന്‍ പറയുന്നു.  

മാത്രമല്ല ജില്ലയില്‍ കഴിഞ്ഞ കാലയളവില്‍ 658 പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും അതില്‍ 23 കേസുകള്‍ ശാരീരിക ചൂഷണവുമായി ബന്ധപ്പെട്ടുള്ളതാണെന്നും 14 എണ്ണം ലൈംഗിക പീഢനവുമായി ബന്ധപ്പെട്ടുള്ളതാണെന്നും ചൈല്‍ഡ്‌ലൈന്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിശദമായ അവലോകനയോഗമാണ് നടന്നത്. ശൈശവ വിവാഹം നടന്ന പശ്ചാത്തലത്തില്‍ ബ്ലോക്ക്, ഗ്രാമ തലങ്ങളില്‍ ചൈല്‍ഡ് ലൈന്‍ യോഗം ചേരാനും യോഗത്തില്‍ തീരുമാനമായി.