ആലപ്പുഴ : എടത്വ പച്ചജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങള്‍ മരിച്ചു. തലവട സ്വദേശികളായ മിഥുന്‍, നിമല്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 9.30 ഓടുകൂടിയായിരുന്നു അപകടം. തലവടി തണ്ണൂവേലില്‍ സുനിലിന്റ മക്കളായ മിഥുന്‍ എം പണിക്കര്‍(21), നിമല്‍ എം പണിക്കര്‍(19) എന്നിവര്‍ അമ്പലപ്പുഴയില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു. വരുന്ന വഴിയില്‍ പച്ച ജംഗ്ഷന് സമീപം ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. 

സംഭവസ്ഥലത്തു വെച്ചുതന്നെ ഇവര്‍ മരിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. വാഹനത്തിന്റെ വേഗതയ്‌ക്കൊപ്പം റോഡില്‍ മാലിന്യമുണ്ടായതും അപകടത്തിന് കാരണമായെന്നാണ് നാട്ടുകാര്‍ പറയുന്നത്.

content highlights: Alappuzha pacha junction car accident siblings died