തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന് 2.73 കോടി രൂപ പിഴ


റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്നും പിഴ അടയ്ക്കുന്നതിനൊപ്പം ബന്ധപ്പെട്ട രേഖകള്‍ കൈമാറണമെന്നും ലേക്ക് പാലസ് റിസോര്‍ട്ട് ഉടടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആലപ്പുഴ: മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി എം.എല്‍.എയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണത്തിന് ആലപ്പുഴ നഗരസഭ 2.73 കോടിരൂപയുടെ പിഴ ചുമത്തി. നഗരസഭാ സെക്രട്ടറിയുടെ ശുപാര്‍ശ കൗണ്‍സില്‍ അംഗീകരിച്ചു.

റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്നും പിഴ അടയ്ക്കുന്നതിനൊപ്പം ബന്ധപ്പെട്ട രേഖകള്‍ കൈമാറണമെന്നും ലേക്ക് പാലസ് റിസോര്‍ട്ട് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ചുകളയുമെന്ന് ആലപ്പുഴ നഗരസഭ മുന്നറിയിപ്പും നല്‍കി.

റിസോര്‍ട്ടിലെ പല കെട്ടിടങ്ങളും അനധികൃതമായി നിര്‍മിച്ചതാണെന്ന് നഗരസഭ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നെല്‍വയല്‍, നീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്നതിനു ശേഷമാണ് ഇവയില്‍ പലതും നിര്‍മിച്ചത്. ഇവയ്ക്ക് കെട്ടിട നമ്പറുകള്‍ ഉണ്ടായിരുന്നില്ല. കെട്ടിടനികുതിയും അടച്ചിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം നഗരസഭാ അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് അനധികൃത നിര്‍മാണങ്ങള്‍ 15 ദിവസത്തിനകം പൊളിച്ചു കളയുമെന്ന് നഗരസഭ ലേക്ക് പാലസിന് നോട്ടീസ് നല്‍കി. ഇതോടെ നിര്‍മാണം ക്രമവല്‍ക്കരിക്കണമെന്ന ആവശ്യവുമായി ലേക്ക് പാലസ് നഗരസഭയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് ഇത്രയും കാലത്തെ നികുതിയുടെ ഇരട്ടി 2.73 കോടിരൂപ അടക്കാന്‍ ലേക്ക് പാലസിന് നഗരസഭ നിര്‍ദേശം നല്‍കിയത്.

content highlights: Alappuzha municipality imposes fine on lake palace resort of thomas chandi mla, lake palace, thomas chandy mla

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented