'എന്റെ പെണ്‍മക്കളെ ഒന്ന് കണ്ടാല്‍മാത്രം മതി, അവര്‍ ഒന്നും തരേണ്ടാ...കൊതിയായിട്ടാ'| അദാലത്ത്


വനിതാ കമ്മിഷൻ അദാലത്ത് 45 പരാതികൾ തീർപ്പാക്കി

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: 'എന്റെ പെണ്‍മക്കളെ വല്ലപ്പോഴുമൊരിക്കല്‍ കണ്ടാല്‍മാത്രം മതി, അവര്‍ ഒന്നും തരേണ്ടാ... ആണ്‍മക്കള്‍ നന്നായി നോക്കുന്നുണ്ട്... പെണ്‍മക്കളെ കണ്ടാല്‍ മതി... അത്രയ്ക്ക് കൊതിയാണ്'- ആ വയോധികയ്ക്കു കരച്ചിലടക്കാനായില്ല. പെറ്റമ്മയുടെ സങ്കടം അണപൊട്ടിയപ്പോള്‍ പെണ്‍മക്കള്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. അമ്മയെ കെട്ടിപ്പിടിച്ച് അവരും കരഞ്ഞു. ഇരുകൂട്ടരുടെയും കണ്ണീരില്‍ പരിഭവങ്ങളും പരാതികളുമെല്ലാം അലിഞ്ഞുതീര്‍ന്നു. വികാരനിര്‍ഭരമായ ഈ രംഗങ്ങള്‍ അരങ്ങേറിയത് മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരരുടെയും സംരക്ഷണവും പരിചരണവുമായി ബന്ധപ്പെട്ട് ആലപ്പുഴ മെയിന്റനന്‍സ് ട്രിബ്യൂണല്‍ നടത്തിയ മെഗാ ഫയല്‍ അദാലത്തിലാണ്.

88 വയസ്സുള്ള അമ്മയാണ് വല്ലപ്പോഴും പെണ്‍മക്കള്‍ തന്നെ കാണാനെത്തണമെന്ന ആവശ്യവുമായാണ് ട്രിബ്യൂണലിനെ സമീപിച്ചത്. മറ്റൊരു ജില്ലയില്‍ താമസിക്കുന്ന പെണ്‍മക്കളിലൊരാളുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ഇതാണ് കാണാന്‍ വരാഞ്ഞതിനു കാരണമെന്നറിഞ്ഞപ്പോള്‍ അമ്മയ്ക്കു വീണ്ടും കരച്ചില്‍വന്നു. അതെന്തുകൊണ്ട് തന്നെ അറിയിച്ചില്ലെന്നതായി പിന്നത്തെ സങ്കടം. എല്ലാ ആഴ്ചയും വന്നു കാണാമെന്ന് പെണ്‍മക്കള്‍ ഉറപ്പു പറഞ്ഞതോടെ ആ അമ്മയുടെ മനം നിറഞ്ഞു.സ്വന്തം വീട്ടില്‍നിന്നു തന്നെയും ഭാര്യയെയും മകന്‍ തല്ലിയിറക്കിയെന്ന പരാതിയുമായാണ് രാഷ്ട്രീയപ്പാര്‍ട്ടിയുടെ മുന്‍ പ്രാദേശിക ഭാരവാഹിയായ 79-കാരന്‍ ട്രിബ്യൂണലിലെത്തിയത്. വീടിനടുത്ത് ഷെഡ് കെട്ടിയാണ് ഇരുവരും താമസിക്കുന്നത്. തങ്ങള്‍ക്കു പ്രതിമാസം 5,000 രൂപ ചെലവിനു നല്‍കണമെന്ന ട്രിബ്യൂണലിന്റെ നേരത്തേയുള്ള ഉത്തരവും മകന്‍ പാലിക്കുന്നില്ലെന്ന് ആ അച്ഛന്‍ പരാതിപ്പെട്ടു.

ഇത്തരത്തിലുള്ള 300 കേസുകളാണ് ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാളില്‍ നടക്കുന്ന രണ്ടു ദിവസത്തെ മെഗാ അദാലത്തില്‍ വന്നത്. വെള്ളിയാഴ്ച പരിഗണിച്ച 150 കേസുകളില്‍ 50 എണ്ണം തീര്‍പ്പാക്കി. വസ്തു സംബന്ധമായതിനാല്‍ പത്തെണ്ണം കോടതിയുടെ പരിഗണനയ്ക്കു വിട്ടു.

തഹസിൽദാരായ മകൻ വീട്ടിൽനിന്നിറക്കിവിട്ടു;വനിതാ കമ്മിഷൻ അദാലത്ത് 45 പരാതികൾ തീർപ്പാക്കി

ആലപ്പുഴ: പെറ്റുവളർത്തിയ മകൻ വീട്ടിൽനിന്ന് ഇറക്കിവിടുമെന്ന് ആ അമ്മ ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്നാൽ വാർദ്ധക്യത്തിൽ അതും സംഭവിച്ചു. പ്രായമായ തന്നെ സംരക്ഷിക്കാം എന്ന ഉറപ്പിലാണ് ആ അമ്മ ഇളയമകൻ ചോദിച്ചപ്പോൾ സ്വന്തം പേരിലുണ്ടായിരുന്ന വീട് എഴുതിനൽകിയത്. തന്റെ മരണശേഷമേ വീട് കൈമാറ്റം ചെയ്യാൻ പാടുള്ളൂ എന്ന വ്യവസ്ഥയും വെച്ചിരുന്നു. എന്നിട്ടും ഇറക്കിവിട്ടു. കരച്ചിലടക്കിക്കൊണ്ടാണ് അമ്മ ഇതു പറഞ്ഞത്.

വാർദ്ധക്യത്തിന്റെ നിസ്സഹായതയും ആ കണ്ണുകളിൽ ഉണ്ടായിരുന്നു.

സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഇന്ദിരാ രവീന്ദ്രന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിലാണു മകന് എഴുതിനൽകിയ വീട്ടിൽനിന്ന് ഇറക്കിവിട്ടുവെന്ന പരാതിയുമായി അമ്മ എത്തിയത്.

തഹസിൽദാരായ മകനാണ് അമ്മയെ സംരക്ഷിക്കാതെ ഒഴിവാക്കിയതും അമ്മയുടെ അവകാശത്തിലുള്ള വീട് അവരറിയാതെ വിൽക്കുകയും ചെയ്തത്. ഇതിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് കമ്മിഷൻ പറഞ്ഞു. നിയമങ്ങൾ പാലിക്കേണ്ട ഉന്നതോദ്യോഗസ്ഥർ തന്നെയാണ് ചിലപ്പോഴെങ്കിലും നിയമങ്ങൾ ലംഘിക്കുന്നതെന്നും കമ്മിഷൻ പറഞ്ഞു.

പരിഗണിച്ച 104 പരാതികളിൽ 45 എണ്ണം തീർപ്പാക്കി. 12 പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനു നിർദേശം നൽകി. 47 പരാതികൾ അടുത്ത സിറ്റിങ്ങിലേക്കു മാറ്റി. കുടുംബപ്രശ്നങ്ങളും അയൽ തർക്കങ്ങളും സംബന്ധിച്ച പരാതികളായിരുന്നു കൂടുതലും

Content Highlights: Alappuzha Maintenance Tribunal Adalath


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented