ജലോത്സവത്തിനിടെ സംഘര്‍ഷം, കേസിന്റെ പേരില്‍ ബ്രാഞ്ച് സെക്രട്ടറിമാര്‍ തമ്മിലടിച്ചു; അന്വേഷിക്കാന്‍ CPM


പ്രതീകാത്മക ചിത്രം | ചിത്രം: മാതൃഭൂമി

കായംകുളം: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാർ നടുറോഡിൽ തമ്മിലടിച്ചത് അന്വേഷിക്കാൻ ഏരിയ കമ്മിറ്റി കമ്മിഷനെ വെച്ചേക്കും. പെരുങ്ങാല ലോക്കൽ കമ്മിറ്റിയിൽപ്പെട്ട രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരാണ് വെള്ളിയാഴ്ച വൈകീട്ട് 5.30-ന് റെയിൽവേ സ്റ്റേഷൻ റോഡിൽ തമ്മിൽത്തല്ലിയത്. കായംകുളം ജലോത്സവത്തിനിടെ സംഘർഷമുണ്ടാകുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സി.പി.എം. മുൻ ബ്രാഞ്ച്‌ സെക്രട്ടറിയെ കേസിൽ അറസ്റ്റുചെയ്തിരുന്നു. കൂടാതെ എസ്.എഫ്.ഐ. നേതാവിനെ ചോദ്യംചെയ്യാനായി സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇതിനെത്തുടർന്നുണ്ടായ തർക്കങ്ങളാണ് ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളുടെ തമ്മിലടിയിൽ കലാശിച്ചത്. പെരുങ്ങാല ലോക്കൽ കമ്മിറ്റി അടിയന്തരയോഗം ചേർന്ന് സംഭവം ചർച്ചചെയ്തു.



Content Highlights: alappuzha kayamkulam jalolsavam cpim branch secretaries fight


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented