ആലപ്പുഴ തലവടിയിൽ പോലീസ് ജീപ്പ് നിയന്ത്രണം ഇടിച്ചു കയറി ഉണ്ടായ അപകടം | ഫോട്ടോ: സി. ബിജു/ മാതൃഭൂമി
ആലപ്പുഴ: തലവടിയില്‍ പോലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം കുമരകം സ്വദേശികളായജസ്റ്റിൻ എഡ്വേർഡ് (39), അലക്സ്(20) എന്നിവരാണ് മരിച്ചത്. ഡി.സി.ആര്.ബി. ഡിവൈ.എസി.പിയുടെ ജീപ്പാണ് ഇടിച്ചത്. ജസ്റ്റിൻ്റെ സഹോദരിയുടെ മകനാണ് അലക്സ്.
നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി മതില് തകര്‍ത്തു. ഡ്രൈവര്‍ മാത്രമായിരുന്നു ജീപ്പിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ തെക്കനാര്യാട് തലവടി ക്ഷേത്രത്തിന് തെക്ക് വശമായിരുന്നു അപകടം.

ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് യുവാക്കള്‍ കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു. ഡി.വൈ.എസ്.പിയെ കോട്ടയത്തെ വീട്ടില്‍ എത്തിച്ച് തിരികെ വരുമ്പോഴാണ് അപകടം.

Content Highlights: alappuzha dysp police jeep kottayam youths died
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..