ആലപ്പുഴ: യു. പ്രതിഭ എം.എല്‍.എക്കെതിരേ ആലപ്പുഴ ജില്ലാ നേതൃത്വം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഭ നടത്തിയ പദപ്രയോഗം തെറ്റാണെന്ന് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പറഞ്ഞു. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവനയാണ് പ്രതിഭയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പദപ്രയോഗം ശരിയായില്ലെന്നും നാസര്‍ പറഞ്ഞു. 

പ്രതിഭയും കായംകുളത്തെ ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ അസ്വാരസ്യത്തെ കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയപ്പോള്‍, മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ശരീരം വിറ്റ് ജീവിക്കുന്നതാണ് നല്ലതെന്നും ഇതിലും ഭേദം തെരുവില്‍ ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകിയ വെള്ളം കുടിക്കണമെന്നുമായിരുന്നു പ്രതിഭയുടെ പ്രസ്താവന. 

ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഭയുടെ പരാമര്‍ശം.

Content Highlights: alappuzha cpm secretary against u prathibha mla