മൊബൈലില്‍ അശ്ലീലദൃശ്യം പകര്‍ത്തി സൂക്ഷിച്ച CPM ഏരിയ കമ്മിറ്റി അംഗത്തെ CITUവില്‍ നിന്ന് നീക്കി


1 min read
Read later
Print
Share

നേതാക്കളെയും പ്രവർത്തകരെയും പ്രതിസന്ധിയിലാക്കുന്ന തരത്തിൽ പെരുമാറുന്നതു കണ്ടെത്തിയതിനെത്തുടർന്നാണ് സി.ഐ.ടി.യു. ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചത്

പ്രതീകാത്മക ചിത്രം | Photo: Mathrubhumi & AFP

ആലപ്പുഴ: മൊബൈൽ ഫോണിൽ സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച സി.പി.എം. ഏരിയ കമ്മിറ്റിയംഗത്തെ സി.ഐ.ടി.യു.വിന്റെ ചുമതലകളിൽനിന്നു നീക്കി. സി.ഐ.ടി.യു. ഏരിയ സെക്രട്ടറി കൂടിയായിരുന്നു ഇയാൾ. അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ പാർട്ടി നടപടിയുണ്ടാകും.

നേതാക്കളെയും പ്രവർത്തകരെയും പ്രതിസന്ധിയിലാക്കുന്ന തരത്തിൽ പെരുമാറുന്നതു കണ്ടെത്തിയതിനെത്തുടർന്നാണ് സി.ഐ.ടി.യു. ജില്ലാ നേതൃത്വം നടപടി സ്വീകരിച്ചത്. സി.ഐ.ടി.യു.വിന്റെ വസ്ത്രവ്യാപാരമേഖലയിലെ തൊഴിലാളികളുടേതുൾപ്പെടെയുള്ള ചുമതല ആരോപണവിധേയനുണ്ടായിരുന്നു.

വിവിധ ആവശ്യങ്ങൾക്ക് പാർട്ടിയെ ആശ്രയിക്കുന്ന സ്ത്രീകളോട് ഇയാൾ മോശമായി പെരുമാറിയെന്ന വിവരം പാർട്ടി നേതൃത്വത്തിനു ലഭിച്ചിരുന്നു. ആലപ്പുഴ മേഖലയിൽ സി.പി.എമ്മിൽ വിഭാഗീയത നിലനിൽക്കുന്നതിനാൽ അതിന്റെ ഭാഗമായുള്ള ആരോപണം എന്നാണ് പാർട്ടി ആദ്യം കരുതിയത്. എന്നാൽ, ഒരു പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ പ്രതികരിച്ച സമീപവാസികൾ പിടിച്ചെടുത്ത ഫോണാണ് നേതാവിനെ കുരുക്കിയത്.

പെൺകുട്ടിയുടെ അമ്മ പാർട്ടിക്കു നൽകിയ പരാതിയും ജില്ലാ നേതൃത്വത്തിനു തലവേദനയായി. പ്രശ്നത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗം എ. മഹീന്ദ്രൻ, ജി. രാജമ്മ എന്നിവരടങ്ങിയ അന്വേഷണ കമ്മിഷൻ ഉടൻ റിപ്പോർട്ടു നൽകും. അതുവരെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കേണ്ടെന്ന് വാക്കാൽ നിർദേശിച്ചിട്ടുണ്ട്.

അംഗത്തിനെതിരേ പരാതി കിട്ടാഞ്ഞതിനാൽ നടപടിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ആലപ്പുഴ സൗത്ത് ഏരിയ സെക്രട്ടറി വി.എൻ. വിജയകുമാർ പറഞ്ഞു. പ്രവർത്തനം മോശമായതുകൊണ്ടാണ് സി.ഐ.ടി.യു. ചുമതലകളിൽനിന്നു നീക്കിയതെന്നും അദ്ദേഹം പറയുന്നു.

Content Highlights: alappuzha cpim leader private videos citu area secretary action

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena george

1 min

പുതുതായി ഒറ്റ മെഡിക്കല്‍ കോളേജ് പോലുമില്ല, കേന്ദ്രത്തിന്റേത് കേരളം ഇന്ത്യയിലല്ലെന്ന സമീപനം- മന്ത്രി

Jun 9, 2023


rajeev chandrasekhar

കെ-ഫോണിൽ ചൈനീസ് കമ്പനിയുമായുള്ള ഇടപാട് സംശയകരം, സാഹചര്യം വ്യക്തമാക്കണം- കേന്ദ്രമന്ത്രി

Jun 9, 2023


vidya

1 min

വഴിവിട്ട സഹായം, സംവരണ അട്ടിമറി; വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം കാലടി സര്‍വകലാശാല പുനഃപരിശോധിക്കും

Jun 8, 2023

Most Commented