ഷാനവാസ്
ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് എതിരെക്കൂടി പാര്‍ട്ടി നടപടി. ആലപ്പുഴ സൗത്ത് ഏരിയ വലിയമരം പടിഞ്ഞാറേ ബ്രാഞ്ച് അംഗം വിജയകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായ സിനാഫിനെ സസ്‌പെന്‍ഡ് ചെയ്തു.
54 ലക്ഷത്തിന്റെ നിരോധിതപുകയിലെ ഉത്പന്നങ്ങള്‍ പിടികൂടിയ സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് വിജയകൃഷ്ണന്‍. സിനാഫിനെ ഒരു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കേസിലെ പ്രതികള്‍ക്ക് ജാമ്യം നിന്നുവെന്നാണ് സിനാഫിനെതിരായി പാര്‍ട്ടിയുടെ കണ്ടെത്തല്‍.
കഴിഞ്ഞ ദിവസം ചേര്‍ന്ന ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് നടപടിക്കുള്ള തീരുമാനം. രണ്ടുപേര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ആലിശ്ശേരി ലോക്കല്‍ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ കമ്മിറ്റിയും സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
Content Highlights: alappuzha cpim drugs smuggling case party initiates against branch members
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..