ഹാജർ ബുക്ക്, പി. പ്രസാദ് | Photo: Screengrab/Mathrubhumi News, Mathrubhumi
ആലപ്പുഴ: ചേര്‍ത്തല മണ്ണ് പര്യവേഷണ ഓഫീസിലും മുന്‍സിപ്പാലിറ്റി കൃഷി ഭവനിലും കൃഷി മന്ത്രി പി. പ്രസാദിന്റെ മിന്നല്‍ പരിശോധന. ഹാജര്‍ ബുക്കില്‍ ഒപ്പിട്ടുമുങ്ങിയ ജീവനക്കാരെ മന്ത്രി പിടികൂടി. ചേര്‍ത്തല മണ്ണ് സംരക്ഷണ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ മിന്നല്‍ പരിശോധന. മണ്ണ് സംരക്ഷണ ഓഫീസിലെ ജീവനക്കാര്‍ കൃത്യനിര്‍വ്വഹണത്തില്‍ അലംഭാവം കാണിക്കുന്നുവെന്ന് പരാതിയുണ്ടായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പരിശോധനയുണ്ടായത്. 18 പേര്‍ വേണ്ടിയിരുന്നിട്ടത് മൂന്ന് പേര്‍ മാത്രമായിരുന്നു ഓഫീസില്‍ ഹാജരുണ്ടായിരുന്നത്.
ഹാജര്‍ ബുക്കിലടക്കം ക്രമക്കേട് കണ്ടെത്തി. ഹാജര്‍ ബുക്കില്‍ ഒപ്പിട്ട ശേഷം ഓഫീസില്‍ കാണാതിരുന്ന ഓഫീസ് അസിസ്റ്റന്റ് ജയന്‍ എസ്, വര്‍ക്ക് സൂപ്രണ്ട് ലേഖ എ, ക്ലര്‍ക്ക് ക്ലമെന്റ് എം.ജെ. എന്നിവര്‍ക്കെതിരെയാണ് മന്ത്രി നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
Content Highlights: alappuzha cherthala agriculture minister p prasad soil conservation office municipality krishibhavan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..