പള്ളിയോടം മറിഞ്ഞ് വിദ്യാർഥി അടക്കം 2 മരണം, കാണാതായവർക്കായി തിരച്ചിൽ; അപകടം നാട്ടുകാർ നോക്കിനിൽക്കെ


പ്രദക്ഷിണ സമയത്ത് തുഴച്ചിലുകാർ അല്ലാത്തവരും വഴിപാടായി വള്ളത്തിൽ കയറിയിരുന്നു. കേറുന്നവരുടെ കൂട്ടത്തിൽ ഉള്ളയാളായിരുന്നു ആദിത്യൻ. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം. അറുപത് തുഴച്ചിലുകാർ കയറുന്ന പള്ളിയോടമായിരുന്നു ഇതെന്നാണ് വിവരം. 

Photo: Screengrab/ Mathrubhumi news

ആലപ്പുഴ: അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് രണ്ട് പേർ മരിച്ചു, രണ്ട് പേരെ കാണാതായി. പ്ലസ്ടു വിദ്യാർഥി ചെന്നിത്തല സ്വദേശി ആദിത്യൻ(17), ബിനീഷ് എന്നിവരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മാവേലിക്കര വലിയപെരുമ്പുഴ കടവിൽ മറിഞ്ഞത്. പ്രദക്ഷിണത്തിനിടെയായിരുന്നു അപകടം.

വള്ളം മറിഞ്ഞ് അപകടം ഉണ്ടായ ഉടൻ തന്നെ ആദിത്യനെ കാണാതായി എന്ന വിവരം സ്ഥിരീകരിച്ചിരുന്നു. സ്കൂബാ ടീമും നാട്ടുകാരും നടത്തിയ തിരച്ചിലാണ് പള്ളിയോടത്തിന് അമ്പത് മീറ്റർ ദൂരെ മാറി ആദിത്യന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബിനീഷിന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പള്ളിയോടത്തിൽ അമ്പതിലേറെ ആളുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. പ്രദക്ഷിണ സമയത്ത് തുഴച്ചിലുകാർ അല്ലാത്തവരും വഴിപാടായി വള്ളത്തിൽ കയറിയിരുന്നു. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം. അറുപത് തുഴച്ചിലുകാർ കയറുന്ന പള്ളിയോടമായിരുന്നു ഇതെന്നാണ് വിവരം.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. ക്രമാതീതമായ അടിയൊഴുക്കായിരിക്കാം വള്ളം മറിയാനുള്ള കാരണമെന്നാണ് നിഗമനം.

Content Highlights: alappuzha chennithala palliyodam drown - one death

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022

Most Commented