അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന്
തിരുവനന്തപുരം: ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷന് സമീപം അശ്രദ്ധമായി ഓടിച്ച ബസിനടിയില്‍പ്പെട്ട് ഇരുചക്ര വാഹന യാത്രക്കാരന് മരിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ ശൈലേഷ് കെ.വിയെയാണ് വിജലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ശരിയായ ദിശയില്‍ പോകുയായിരുന്ന സ്കൂട്ടറില്‍ അശ്രദ്ധമായി മറികടന്നെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു. ബസ് തെറ്റായ ദിശയില്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
അപകടത്തില്‍ ആലപ്പുഴ കരളകം വാര്‍ഡ് കണ്ണാട്ടുചിറയില്‍ മാധവനാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന മകന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlights: alappuzha accident death, ksrtc driver suspended
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..