അപകടത്തിൽ തകർന്ന കാർ | Mathrubhumi News
ആലപ്പുഴ: അമ്പലപ്പുഴ കാക്കാഴം ദേശീയപാതയില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ കാര്‍-ലോറി അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. തിരുവനന്തപുരം ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ കാര്‍ ആന്ധ്രാപ്രദേശില്‍നിന്ന് അരി കയറ്റിവരികയായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയും അപകടത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. കാര്‍ വന്നിടിച്ചതിനുശേഷവും ലോറി ചെറിയ ദൂരം മുന്നോട്ടുപോയി.
അമിതവേഗവും അശ്രദ്ധയുമാണ് അപകടകാരണമെന്ന് പ്രാഥമിക പരിശോധനയ്ക്കുശേഷം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, വാഹനയാത്രക്കാര്‍ ഉറങ്ങിപ്പോയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പാലം കഴിഞ്ഞിറങ്ങിയ ശേഷം ലോറിയുടെ പാതയിലേക്ക് കയറുന്ന കാറാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
തിരുവനന്തപുരം പെരുങ്കടവിള സ്വദേശികളായ പ്രസാദ്, ഷിജിന് ദാസ്, സച്ചിന്, സുമോദ് എന്നിവരും കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശി അമലുമാണ് മരിച്ചത്. അമ്പലപ്പുഴ കക്കാഴം മേല്‍പ്പാലത്തിലാണ് പുലര്‍ച്ചെ ഒന്നരയോടെ അപകടമുണ്ടായത്. ഐ.എസ്.ആര്.ഓ കാന്റീനിലെ താത്കാലിക ജീവനക്കാരാണ് മരിച്ച അഞ്ചുപേരുമെന്ന് പോലീസ് പറഞ്ഞു. നാലുപേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ എത്തിച്ചശേഷവുമാണ് മരിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മരിച്ച അഞ്ചുപേരും കാറില്‍ സഞ്ചരിച്ചവരാണ്.
ഷിജിന്ദാസിനെ എറണാകുളത്തെ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാടകയ്ക്കെടുത്ത കാറായിരുന്നു.
Content Highlights: alappuzha accident, 5 death, national highway
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..