അലൻ ഷുഹൈബ് | ഫോട്ടോ: സാജൻ വി. നമ്പ്യാർ/ മാതൃഭൂമി
കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍.ഐ.എ) ആവശ്യം കോടതി തള്ളി. റാഗിങ്ങുമായി ബന്ധപ്പെട്ട കേസില്‍ അലന്റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു എന്‍.ഐ.എയുടെ ആവശ്യം. നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് അലന് എന്‍.ഐ.എ കോടതി താക്കീതു നല്‍കി.
കണ്ണൂര്‍ പാലയാട് ലോ കോളജിലെ അക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ കൊച്ചിയിലെ പ്രത്യേക കോടതിയെ സമീപിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നായിരുന്നു എന്‍.ഐ.എ ചൂണ്ടിക്കാട്ടിയത്. എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി കോളേജിലെ വിദ്യാര്‍ഥിയായ അലന്‍ റാഗിങ്ങിനെ ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു.
ഇതിനെതുടര്‍ന്ന് അലന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നേരത്തെ പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലന് ജാമ്യം അനുവദിക്കുമ്പോള്‍ കോടതി ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നതായിരുന്നു ഇതില്‍ പ്രധാനം.
റാഗിങ്ങുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി കൊച്ചിയിലെ പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു.
Content Highlights: alan suhaib, uipa case, bail
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..