അലൻ ഷുഹൈബ് | ഫോട്ടോ: സാജൻ വി. നമ്പ്യാർ/ മാതൃഭൂമി
കണ്ണൂര്‍: എസ്.എഫ്.ഐ നേതാവിനെ റാഗ് ചെയ്തുവെന്ന പരാതിയില്‍ അലന്‍ ഷുഹൈബിന് ആശ്വാസം. പാലയാട് ക്യാമ്പസിലുണ്ടായത് വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമെന്ന് റാഗിംഗ് വിരുദ്ധ കമ്മിറ്റി റിപ്പോര്‍ട്ട്. തുടര്‍ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നും കമ്മിറ്റിയുടെ തീരുമാനം.
അലന്‍ ഷുഹൈബ് റാഗിംഗുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പടുന്നില്ല. സമിതി വ്യക്തമായി അന്വേഷണം നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ വിദ്യാര്‍ഥികളുടെയും മറ്റ് ആളുകളുടെയും മൊഴിയെടുത്തതിന് ശേഷമാണ് പരാതിയില്‍ പറയുന്ന പോലൊരു റാഗിംഗ് അവിടെ നടന്നിട്ടില്ല എന്ന തീരുമാനത്തിലേക്ക് സമിതിയെത്തുന്നത്.
എസ്.എഫ്.ഐ നേതാവിനെ അലന്‍ ഷുഹൈബ് മര്‍ദിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അജിംസ് ബി എന്ന യുവാവിനെ അലന്‍ ഷുഹൈബും സംഘവും റാഗ് ചെയ്തുവെന്നതായിരുന്നു അലനെതിരെ ഉയര്‍ന്നിരുന്ന ആരോപണം. ഇതേ തുടര്‍ന്ന് അലനെ ധര്‍മ്മടം പോലീസ് അറസ്റ്റ് ചെയ്യുകയും സ്വന്തം ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു. നേരത്തെ എന്‍.ഐ.എ കേസില്‍ പ്രതിയായ അലന്‍ ഷുഹൈബിന് ഇത്തരത്തില്‍ മറ്റ് കേസുകള്‍ കൂടി വരുന്നതോട് കൂടി അദ്ദേഹത്തെ ജാമ്യം റദ്ദാകുമെന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടു കൂടെ നിലവില്‍ ജാമ്യം റദ്ദാകുന്ന സാഹചര്യമില്ല.
Content Highlights: Alan Shuhaib relieved by anti ragging committee
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..