കിടക്കയിൽ കിടന്ന് പുറംപൊട്ടി, എല്ലാം വിറ്റ് ചികിത്സിച്ചു; സ്വപ്നങ്ങൾ ബാക്കിയാക്കി അലൻ യാത്രയായി


കൈയിലെ പണമെല്ലാം തീർന്നപ്പോൾ ആശുപത്രിയിൽനിന്ന്‌ അമ്മൂമ്മയുടെ വീട്ടിലെത്തിച്ചു. കിടക്കയിൽ കിടന്ന് പുറംപൊട്ടി, അങ്ങനെയാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴാണ് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചത്.

കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അലൻ ഷാരോണിനെ പരിചരിക്കുന്ന അച്ഛൻ ശ്രീകുമാർ (ഫയൽ ചിത്രം)

കൊല്ലം: കൂട്ടുകാരൊക്കെ സ്കൂളിൽ ഓടിച്ചാടി നടക്കുമ്പോൾ ആശുപത്രിക്കിടക്കയിൽ നിസ്സഹായനായി കഴിയേണ്ടിവന്ന അലൻ ഷാരോൺ (15) യാത്രയായി. ചികിത്സിച്ചുഭേദമായി വീണ്ടും തന്റെ ഇഷ്ടമായ കായികലോകത്ത് എന്തെങ്കിലും ആകുമെന്ന അവന്റെയും അച്ഛൻ ശ്രീകുമാറിന്റെയും പ്രതീക്ഷയാണ്‌ പൊലിഞ്ഞത്. മാതൃഭൂമി പ്രസിദ്ധീകരിച്ച അലന് ഓടണം ചാടണം പക്ഷേ,... എന്ന വാർത്തകണ്ട് പലരും സഹായമെത്തിച്ചിരുന്നു. ഇനി എല്ലാം ഓർമകൾ മാത്രം.

മാർത്താണ്ഡത്ത് അമ്മൂമ്മയുടെ വീട്ടിൽവെച്ചുണ്ടായ ഒരപകടമാണ് അലനെ കിടപ്പിലാക്കിയത്. കെട്ടിടത്തിനു മുകളിൽനിന്നു കളിക്കുമ്പോൾ കൈവരിയിലെ കല്ലിളകി താഴെവീഴുകയായിരുന്നു. 2019 ജൂൺ 30-നായിരുന്നു അപകടം. ഇരുപതടിയിലേക്കുള്ള ആ വിഴ്ചയിൽ നട്ടെല്ല് തകർന്ന് ആശുപത്രിയിലായി. രണ്ടുമാസം തിരുവനന്തപുരം കിംസിൽ ആയിരുന്നു. ഉള്ളതെല്ലാം വിറ്റുപെറുക്കി ശ്രീകുമാർ അവനെ നോക്കി.

അമ്മ ചിത്ര മുമ്പ് ഒരപകടത്തിൽ മരിച്ചതാണ്. കൈയിലെ പണമെല്ലാം തീർന്നപ്പോൾ ആശുപത്രിയിൽനിന്ന്‌ അമ്മൂമ്മയുടെ വീട്ടിലെത്തിച്ചു. കിടക്കയിൽ കിടന്ന് പുറംപൊട്ടി, അങ്ങനെയാണ് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴാണ് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചതും ഒട്ടേറെപ്പേർ സഹായമെത്തിച്ചതും. സർജൻ ഡോ. രാധാകൃഷ്ണൻ അദ്ദേഹത്തെക്കൊണ്ട് ആവുംപോലെ നോക്കി. കോയമ്പത്തൂരിൽ കൊണ്ടുപോയി ഫിസിയോ തെറാപ്പി ചെയ്ത് ചെറിയ വ്യത്യാസം വന്നുതുടങ്ങി. ആരോഗ്യം മെച്ചപ്പെട്ട് സംസാരിക്കാനും തുടങ്ങി. കൈയും കാലും ചെറുതായി ഇളക്കാനും തുടങ്ങിയിരുന്നു.

മാർത്താണ്ഡം കരിങ്കല്ല് ബത്‌ലഹേം ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ളാസ്‌ വിദ്യാർഥിയായിരിക്കുമ്പോഴാണ്‌ അപകടം. ഷോട്ട്പുട്ടിലും ചിലമ്പം എന്ന പ്രാദേശിക കായിക ഇനത്തിലും നിരവധി സമ്മാനങ്ങൾ വാങ്ങിയിരുന്നു. വീണ്ടും അങ്ങനെയൊരു കാലമായിരുന്നു അവന്റെ സ്വപ്നം.

Content Highlights: alan sharon died - kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented