.jpg?$p=01ec278&f=16x10&w=856&q=0.8)
അലനും ത്വാഹയും അറസ്റ്റിലായ സമയത്തെ ചിത്രം | Mathrubhumi archives
കോഴിക്കോട്: ജയിലില്‍ തടവുകാര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും നീതി നിഷേധവും പഠന വിധേയമാക്കുകയാണ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അലന് ഷുഹൈബും താഹ ഫസലും. അലന് ഷുഹൈബ് 300-ലധികവും താഹ ഫസല്‍ 700-ലധികവും ദിവസമാണ് കേസില്‍ ജയിലില്‍ കിടന്നത്. തടവറയില്‍ അനുഭവിച്ചതും നേരില്‍ കണ്ടതുമായ പീഡനങ്ങളാണ് ജയില്‍ സംവിധാനത്തെ സ്വതന്ത്ര പഠനത്തിന് വിധേയമാക്കാന്‍ ഇരുവര്‍ക്കും പ്രചോദനമായത്.
ജയില്‍ എന്നാല്‍ എന്തോ സ്വര്‍ഗമാണെന്നാണ് പൊതുവേ സമൂഹത്തിന് മുന്നിലുള്ള ചിത്രം. എന്നാല്‍, തടവറയ്ക്കുള്ളിലെ ജീവിതം കൊട്ടിഘോഷിക്കുന്ന അത്ര സുഖകരമല്ല. അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കണക്കില്ല, ചികിത്സ നിഷേധിക്കല്‍, മര്‍ദ്ദനം തുടങ്ങി എത്രയോ പ്രശ്നങ്ങള്‍, നരക ജീവിതം അനുഭവിക്കുന്ന എത്രയോ മനുഷ്യര്‍. ജയില്‍ ജീവിതം ഒരു മനുഷ്യന്റെ ശരീരത്തെ മാത്രമല്ല, മനസ്സിനേയും പല തരത്തിലും ബാധിക്കുന്നുണ്ട്. ജയിലിന്റെ ഈ കറുത്ത വശം തുറന്ന് കാട്ടപ്പെടേണ്ടത് തന്നെയാണ് അതാണ് പഠനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ത്വാഹാ ഫസല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
സംസ്ഥാനത്തെ ജയിലുകളിലെ സാഹചര്യങ്ങള്‍ മാറേണ്ടതുണ്ട്. രാഷ്ട്രീയ തടവുകാര്‍ എന്ന പദവി ഇപ്പോളും കേരള ജയില്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, ജയില്‍ എന്നത് ഒരു കറക്ഷന് സെന്റര്‍ കൂടിയാണ് പക്ഷെ കറക്ഷന് എത്രത്തോളം നടക്കുന്നുണ്ടെന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ഈ വിഷയങ്ങള്‍ എല്ലാം പഠനത്തില്‍ ഉള്‍പ്പെടുത്തുമെന്നും താഹ ഫസല്‍ പറഞ്ഞു. ഇതിനായി രാഷ്ട്രീയ തടവുകരായിരുന്നവരേയും ദീര്‍ഘകാലം ജയില്‍ ജീവിതം അനുഭവിച്ചവരേയും എല്ലാം നേരില്‍ കാണും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. സ്വന്തം അനുഭവങ്ങളും ഉള്‍പ്പെടുത്തും. ഇതുവരെ ഈ വിഷയത്തില്‍ പുറത്തു വന്നിട്ടുള്ള ഗവേഷണ ഗ്രന്ഥങ്ങളും പ്രയോജനപ്പെടുത്തും. അക്കാദമിക് സ്വഭാവം ഉള്ളതായിരിക്കും പഠനം. ഇതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനും മനുഷ്യാവകാശ കമ്മീഷനും പൊതുസമൂഹത്തിനും സമര്‍പ്പിക്കുമെന്നും താഹ ഫസല്‍ പറഞ്ഞു.
2019 നവംബര്‍ ഒന്നിനാണ് സിപിഎം പ്രവര്‍ത്തകരായ അലനേയും താഹയേയും പന്തീരങ്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്ത് യുഎപിഎ ചുമത്തിയത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് വിദ്യാര്‍ഥികളായ അലനും താഹയും ജയിലിലെ നീതി നിഷേധത്തെ കുറിച്ച് സ്വതന്ത്ര പഠനം നടത്തുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..