എ.കെ.ജി സെന്റര്‍ ആക്രമണം: 1.32 മിനിറ്റ്, ഒന്നിലധികം ആളുകള്‍, 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം


സ്വന്തം ലേഖകന്‍

ബോംബെറിഞ്ഞ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സ്ഥലത്തേക്കുറിച്ച് കൃത്യമായി ധാരണയുള്ള ആളാണെന്ന് പോലീസ്. അക്രമിയാരാണെന്ന് തിരിച്ചറിയാനോ ഇയാള്‍ വന്ന വാഹനം ഏതെന്ന് കണ്ടെത്താനോ സാധിച്ചില്ലെങ്കിലും ഇതിന് പിന്നില്‍ ഒന്നിലധികം ആളുകള്‍ ഉണ്ടായേക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ആക്രമണം നടന്ന സമയത്ത് മറ്റൊരു ബൈക്ക് എകെജി സെന്ററിനു മുന്നിലെ ഇടറോഡിലൂടെ കടന്നു പോയതാണ് ഈ സംശയം ബലപ്പെടുത്തുന്നത്.

മാത്രമല്ല, ആക്രമണത്തിനുപയോഗിച്ചത് സ്ഫോടകവസ്തുവെന്നാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. അക്രമം ബോംബെറിഞ്ഞാണ് എന്നുള്ള ആരോപണങ്ങള്‍ ആദ്യം ഉയര്‍ന്നിരുന്നു. അത് ബോംബാണ് എന്ന് പോലീസോ ഫോറന്‍സിക് വിഭാഗമോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കൈകൊണ്ട് തയ്യാറാക്കാവുന്ന സ്ഫോടക വസ്തുവാണ് ഉപയോഗിച്ചത് എന്ന് വ്യക്തമാണ്. സ്ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചവരാണ് പിന്നിലെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു.

എകെജി സെന്ററിന്റെ വശത്തുകൂടി താഴേയ്ക്ക്, കുന്നുകുഴി ജങ്ഷനിലേക്ക് ചെറിയ റോഡുണ്ട്. ഈ റോഡിന്റെ തുടക്കത്തില്‍ വലതുവശത്തായാണ് സ്ഫോടകവസ്തു എറിഞ്ഞത്. എകെജി സെന്ററിലെ വാഹനങ്ങള്‍ പ്രവേശിക്കുന്നത് ഈ ഗേറ്റ് വഴിയാണ്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. ബൈക്കിലെത്തിയ ആള്‍ വാഹനങ്ങള്‍ പ്രവേശിക്കുന്ന ഗേറ്റിന് എതിര്‍വശമുള്ള കടയ്ക്കു മുന്നില്‍ ബൈക്കില്‍ അല്‍പ്പനേരം നിർത്തിയ സമയത്ത് മറ്റൊരു ബൈക്ക് എകെജി സെന്ററിനു മുന്നില്‍നിന്ന് കുന്നുകുഴി ഭാഗത്തേക്കു പോകുന്നുമുണ്ട്. പിന്നാലെ കടയുടെ ഭാഗത്തുനിന്ന ബൈക്കുകാരന്‍ ബൈക്ക് കുന്നുകുഴിഭാഗത്തേക്കു പോകുന്ന രീതിയില്‍ തിരിച്ചതിന് ശേഷം അല്‍പ്പം മുന്നോട്ടുപോയി ബൈക്ക് നിർത്തുന്നു. ഇതിന് ശേഷം വീണ്ടും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടുപോകുന്നു.

ഇതിന് പിന്നാലെ കുറച്ചുസമയത്തിനുള്ളില്‍ കുന്നുകുഴി ഭാഗത്തുനിന്ന് ഒരു ബൈക്ക് എകെജി സെന്ററിന്റെ ഗേറ്റിനു മുന്നിലേക്കു വേഗത്തില്‍ ഓടിച്ചുവരുന്നു. തൊട്ടു പിന്നാലെ മറ്റൊരു ബൈക്ക് കടയുടെ മുന്നില്‍ എത്തുന്നു. പിന്നീട് ബൈക്ക് കുന്നുകുഴി ഭാഗത്തേക്കു തിരിച്ചശേഷം സ്ഫോടകവസ്തു എറിഞ്ഞ് വേഗത്തില്‍ ഓടിച്ചു പോയി. ഇത്രയുമാണ് സ്ഫോടനം നടന്ന സമയത്ത് സംഭവിച്ചത്. 11.23ന് ശേഷമാണ് സ്ഫോടക വസ്തുവുമായി എത്തിയ ആള്‍ നിരീക്ഷണം നടത്തുന്നത്. സ്ഫോടകവസ്തു എറിഞ്ഞശേഷം പോകുന്നത് 11.24ന് ആണ്. ഒരു മിനിറ്റും 32 സെക്കന്‍ഡുമാണ് പരിസരം നിരീക്ഷിക്കുന്നതിനും സ്ഫോടകവസ്തു എറിയുന്നതിനും അക്രമി എടുത്തത്.

സംഭവത്തില്‍ എ.കെ.ജി. സെന്ററിന് പുറമെ സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതില്‍ അക്രമത്തിനുശേഷം ഇയാള്‍ കുന്നുകുഴി ജംഗ്ഷനിലൂടെ പോകുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇതിനെ പിന്തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തില്‍ അക്രമി കുന്നുകുഴിയില്‍നിന്ന് വരമ്പശേരി ജങ്ഷനില്‍ 11.25ന് എത്തിയതായി മനസിലാക്കി. ഇവിടെ റോഡ് രണ്ടായി തിരിയുകയാണ്. ഒന്ന് ലോ കോളജ് ജങ്ഷനിലേക്കും മറ്റൊന്ന് കണ്ണമൂല ഭാഗത്തേക്കുമാണ് പോകുന്നത്. ഈ രണ്ടു ഭാഗത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. ഇതില്‍ നിന്ന് അക്രമി ലോ കോളേജേ് ഭാഗത്തേക്ക് പോയി എന്നാണ് പോലീസ് നിഗമനത്തില്‍ എത്തിയിരിക്കുന്നത്. കണ്ണമൂല ഭാഗത്തേക്കുള്ള സിസിടിവി ദൃശയങ്ങള്‍ പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി മുപ്പതോളം സിസിടി ക്യാമറകളുടെ ദൃശ്യങ്ങള്‍ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്.

സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഐപിസി 436, എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് 3 (എ) വകുപ്പുകളാണ് പൊലീസ് സംഭവത്തില്‍ ചുമത്തിയിരിക്കുന്നത്. പരമാവധി 10 വര്‍ഷം വരെ തടവ് ലഭിക്കാനുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അക്രമത്തിന് ഉപയോഗിച്ച സ്ഫോടകവസ്തു ഏതാണ് എന്നതിനുള്ള ഉത്തരം ഇന്ന് വൈകിട്ട് ലഭിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാകും. അതനുസരിച്ചിരിക്കും അടുത്ത നടപടികളിലേക്ക് പോലീസ് കടക്കും.

Content Highlights: AKG Centre attack: more than one people behind

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented