AKG സെന്റര്‍ ആക്രമണം: പ്രതിയെ കുടുക്കിയത് വസ്ത്രവും വാഹനവും


ആക്രമണസമയത്ത് കറുത്ത നിറത്തിലുള്ള മുഴുക്കൈ ടീഷര്‍ട്ടായിരുന്നു ജിതിന്‍ ധരിച്ചിരുന്നത്. അതിന്റെ പ്രത്യേക ബോര്‍ഡറുമുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇക്കൊല്ലം മേയ് മാസത്തിലാണ് ഈ ടീഷര്‍ട്ട് പുറത്തിറക്കിയതെന്ന് കണ്ടെത്തി.

പോലീസ് കസ്റ്റഡിയിലെടുത്ത ജിതിൻ, ആക്രമണമുണ്ടായ സ്ഥലം ഇ.പി ജയരാജൻ പരിശോധിക്കുന്നു(ഫയൽ ചിത്രം)

തിരുവനന്തപുരം: വ്യക്തമായ സുരക്ഷാ ക്യാമറാദൃശ്യങ്ങള്‍ ഇല്ലാതിരുന്നിട്ടും സ്‌കൂട്ടറിന്റെ നമ്പര്‍ തിരിച്ചറിയാന്‍ കഴിയാതിരുന്നിട്ടും എ.കെ.ജി. സെന്റര്‍ ആക്രമണ കേസിലെ പ്രതിയെ കുടുക്കിയത് ധരിച്ചിരുന്ന ടീ-ഷര്‍ട്ട് തിരിച്ചറിഞ്ഞ്. ലഭ്യമായ ദൃശ്യങ്ങളില്‍ ഒരു പ്രത്യേക ബ്രാന്‍ഡിലുള്ള ടീ-ഷര്‍ട്ട് ധരിച്ചയാളാണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് തിരിച്ചറിഞ്ഞിരുന്നു. ഒപ്പം കെ.എസ്.ഇ.ബി.യുടെ ബോര്‍ഡുവച്ച വാഹനത്തിന്റെ ദൃശ്യവുംലഭിച്ചു. ഇവ കേന്ദ്രീകരിച്ച അന്വേഷണമാണ് ജിതിനിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചത്.

ആക്രമണസമയത്ത് കറുത്ത നിറത്തിലുള്ള മുഴുക്കൈ ടീഷര്‍ട്ടായിരുന്നു ജിതിന്‍ ധരിച്ചിരുന്നത്. അതിന്റെ പ്രത്യേക ബോര്‍ഡറുമുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇക്കൊല്ലം മേയ് മാസത്തിലാണ് ഈ ടീഷര്‍ട്ട് പുറത്തിറക്കിയതെന്ന് കണ്ടെത്തി.

തുടര്‍ന്ന് ഈ ബ്രാന്‍ഡ് വസ്ത്രം വില്‍ക്കുന്ന, നഗരത്തിലെ പ്രമുഖ വസ്ത്രാലയത്തില്‍നിന്ന് ജൂലായ് ഒന്നുവരെ ആ വസ്ത്രം വാങ്ങിയവരുടെ ഫോണ്‍ നമ്പറുകള്‍ പോലീസ് ശേഖരിച്ചു. തുടര്‍ന്നുള്ള പരിശോധയില്‍ 12 ടീഷര്‍ട്ടുകളില്‍ ഒന്ന് ജിതിനാണ് വാങ്ങിയതെന്നും കണ്ടെത്തി. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

ആക്രമണം ആസുത്രണം നടത്തിയതിന് പിന്നിലും യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണെന്നാണ് ആരോപണം ഉയരുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം തുടരുന്നുണ്ട്.

അക്രമത്തിനുശേഷം കാറിലെത്തി കെ.എസ്.ഇ.ബിയുടെ വാഹനത്തില്‍ കയറുന്ന ദൃശ്യം കണ്ടെത്തിയതും അന്വേഷണത്തിന് വഴിത്തിരിവായി. ഗൗരീശപട്ടത്ത് ജിതിന്‍ എത്തിയത് തട്ടുകടയില്‍നിന്ന് ഭക്ഷണം കഴിക്കാനാണ് എന്നാണ് ജിതിന്റെ മൊഴിയെങ്കിലും തെളിവുകള്‍ നിരത്തിയുള്ള ചോദ്യംചെയ്യലില്‍ ഇത് വ്യാജമാണെന്നും കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ജിതിന്‍ കുറ്റസമ്മതം നടത്തുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ആസൂത്രണം പ്രാദേശിക നേതൃത്വവുമായി ആലോചിച്ച് -പോലീസ്

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണം ആസുത്രണംചെയ്തത് സുഹൃത്തുക്കളായ പ്രദേശിക നേതാക്കളുമായി ആലോചിച്ചാണെന്ന് പ്രതി ജിതിന്‍ സമ്മതിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ജൂണ്‍ 13-ന് സി.പി.എം. പ്രവര്‍ത്തകര്‍ കെ.പി.സി.സി. ഓഫീസ് അക്രമിച്ചതിലും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ.ക്കാര്‍ അക്രമിച്ചതിലും പ്രതിഷേധിച്ചാണ് എ.കെ.ജി. സെന്ററിനുനേരെ ബോംബെറിഞ്ഞതെന്ന് ജിതിന്‍ സമ്മതിച്ചതായും ക്രൈംബ്രാഞ്ച് സംഘം നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അസ്റ്റിലായ ജിതിന്റെ പേരില്‍ നിലവിലെ കേസ് കൂടാതെ തുമ്പ പോലീസ്സ്റ്റേഷന്‍ പരിധിയില്‍ മൂന്നു കേസുകളുണ്ട്. ജിതിനും സുഹൃത്തുക്കളും ഗൂഢാലോചന നടത്തിയാണ് എ.കെ.ജി. സെന്ററിനു നേരെ ആക്രമണംനടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുഹൃത്തിന്റെ സ്‌കൂട്ടറിലാണ് ആക്രമണത്തിനായി എത്തിയതെന്ന് ജിതിന്‍ പറഞ്ഞത്. സ്‌കൂട്ടര്‍ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ലഭ്യമായ ദൃശ്യങ്ങള്‍ നഗരത്തിലെ ഒരു മാളിലുള്ള തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച് സ്‌കൂട്ടര്‍ ഷോറൂമിലെ ടെക്നിഷ്യന്റെ സഹായത്തോടെ വിശകലനം നടത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് ആകെയുള്ള ഹോണ്ട ഡിയോ സ്‌കൂട്ടറുകളുടെ വിവരം ശേഖരിച്ചു. രജിസ്റ്റര്‍ചെയ്ത 3,15,552 വാഹനങ്ങളില്‍ 1,27,431 എണ്ണമാണ് അക്രമി ഉപയോഗിച്ച തരത്തിലുള്ള സ്‌കൂട്ടറെന്ന് കണ്ടെത്തി. ഇതില്‍ 17,333 സ്‌കൂട്ടറുകളാണ് തിരുവനന്തപുരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഈ സ്‌കൂട്ടറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. എന്നാല്‍ ആക്രമണസമയത്ത് സ്‌കൂട്ടറിന്റെ മുന്‍വശത്തും പിന്‍വശത്തുമുള്ള നമ്പര്‍ മറച്ചിരുന്നത് പോലീസിനെ കുഴക്കി.

സ്‌ഫോടകവസ്തു നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ജിതിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തെളിവില്ലെന്ന് ജിതിന്റെ അമ്മ

സി.പി.എം. നിര്‍ദേശപ്രകാരമാണ് എ.കെ.ജി. സെന്റര്‍ ആക്രമണത്തില്‍ ജിതിനെ പ്രതിയാക്കിയതെന്ന് അമ്മ ജിജി ആരോപിച്ചു. പോലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ല. കേസ് സി.പി.എമ്മുകാര്‍ കരുതിക്കൂട്ടി ജിതിന്റെ തലയില്‍വെച്ചു കൊടുത്തതാണെന്നും ജിജി പറഞ്ഞു.

ഭര്‍ത്താവ് തെറ്റുചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഒരു തെളിവുമില്ലാതെയാണ് പിടിച്ചുകൊണ്ടു പോയതെന്നും ജിതിന്റെ ഭാര്യ സരിത പറഞ്ഞു.

Content Highlights: AKG centre attack Jithin Police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented