AKG സെന്റര്‍ ആക്രമണം; നവ്യ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇപ്പോഴും ഒളിവില്‍, ലുക്ക്ഔട്ട്‌ നോട്ടീസ് ഇറക്കി


പ്രതികളായ സുഹൈല്‍ ഷാജഹാനും സുബീഷും വിദേശത്തേക്ക് കടന്നുവെന്ന സംശയവും ക്രൈംബ്രാഞ്ചിനുണ്ട്.

പ്രതികൾ

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കേസില്‍ പുതുതായി പ്രതിചേര്‍ക്കപ്പെട്ട തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി. നവ്യ, പ്രവർത്തകനായ സുബീഷ് എന്നിവര്‍ക്കായാണ് ക്രൈംബ്രാഞ്ച് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

എകെജി സെന്ററിന് നേരേ സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞ് രക്ഷപ്പെട്ട ജിതിനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ മറ്റ് മൂന്നുപ്രതികളും ഒളിവില്‍ പോയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇതില്‍ ടി. നവ്യ സ്‌ഫോടകവസ്തു എറിഞ്ഞ ജിതിനെ നേരിട്ട് സഹായിച്ച ആളാണ്. ജിതിന് എകെജി സെന്ററിന് മുന്നിലേക്ക് പോകാന്‍ സ്‌കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ഗൗരീശപട്ടംവരെ എത്തിച്ചുകൊടുത്തത് നവ്യയാണ്. ആക്രമണത്തിന് ശേഷം ജിതിന്‍ തിരിച്ചുവരുന്നതുവരെ ഗൗരീശപട്ടത്ത് കാറില്‍ കാത്തിരിക്കുകയായിരുന്നു നവ്യ. ഇരുവരും ഒരുമിച്ചാണ് അവിടെനിന്ന് രക്ഷപ്പെട്ടത്.

മറ്റുരണ്ടു പ്രതികളായ സുഹൈല്‍ ഷാജഹാനും സുബീഷും വിദേശത്തേക്ക് കടന്നുവെന്ന സംശയവും ക്രൈംബ്രാഞ്ചിനുണ്ട്. അതുകൊണ്ടുകൂടിയാണ് ലൂക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. വിമാനത്താവളങ്ങള്‍ക്കെല്ലാം ലുക്ക് ഔട്ട് നോട്ടീസ് കൈമാറിയിട്ടുണ്ട്.

ഒളിവിലുള്ള സുഹൈല്‍ ഷാജഹാനാണ് കേസിന്റെ മുഴുവന്‍ ആസൂത്രണം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സുഹൈലിന്റെ നിര്‍ദേശപ്രകാരം ജിതിനും നവ്യയും കൃത്യം നടപ്പാക്കിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കേസ്. ആക്രമണത്തിന് ഉപയോഗിച്ച സ്‌കൂട്ടര്‍ സുബീഷിന്റെ ഉടമസ്ഥതയിലുള്ളതാണ്. സുബീഷ് തന്നെയാണ് ഇത് നവ്യയ്ക്ക് കൈമാറിയതെന്നും ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.

Content Highlights: akg centre attack case, issueed lookout notice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented