ഇത് കണക്കുക്കൂട്ടിയിരുന്നത്- വി.ടി. ബല്‍റാം; പറഞ്ഞതെല്ലാം കോണ്‍ഗ്രസ് വിഴുങ്ങേണ്ടിവരുമെന്ന് CPM


വി.ടി.ബൽറാം, എം.വി. ഗോവിന്ദൻ | ഫയൽചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്തത് നാടകമെന്ന് വി.ടി. ബല്‍റാം. ഏതെങ്കിലും ഒരു പ്രതിയെ സി.പി.എമ്മും പോലീസും അവതരിപ്പിക്കുമെന്ന് കുറച്ചുദിവസമായി കണക്കുക്കൂട്ടിയിരുന്നതായും അതെല്ലാം ആ നിലയ്ക്കുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും വി.ടി. ബല്‍റാം പ്രതികരിച്ചു.

എ.കെ.ജി. സെന്റര്‍ ആക്രമണത്തില്‍ പോലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥനും പറഞ്ഞു. ജിതിന്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് നേരേ കുറെനാളുകളായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇവരുടെ മൊഴികളും രേഖപ്പെടുത്തിയിരുന്നു. ഇപ്പോളാണ് കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്ത അറിയുന്നത്. കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഒരുതരത്തിലുള്ള ഒളിച്ചോട്ടത്തിനുമില്ല. ജിതിന്‍ അടക്കമുള്ളവര്‍ ഇതുവരെ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. ഇനിയും അന്വേഷണവുമായി യൂത്ത് കോണ്‍ഗ്രസ് സഹകരിക്കും. സംഭവത്തില്‍ കൃത്യമായവിവരങ്ങള്‍ ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ശബരീനാഥന്‍ പറഞ്ഞു.

അതേസമയം, എ.കെ.ജി. സെന്റര്‍ ആക്രമണത്തില്‍ എല്ലാ പ്രതികളെയും പോലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. എ.കെ.ജി. സെന്ററിന് നേരേ നടന്ന ആക്രമണം ആസൂത്രിതമായിരുന്നു. ഇതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട എല്ലാവരെയും പിടിക്കാന്‍ സാധിക്കണം. യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം നേതാവ് തന്നെയാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഇനിയും അന്വേഷണം നടത്തി മറ്റുപ്രതികളെ കണ്ടെത്തണം.

അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും കണ്ടെത്താനാകും. കേരള പോലീസ് മികച്ച പോലീസ് സേനയാണ്. അവരില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഓരോ പ്രതികളെയും പോലീസ് കണ്ടെത്തുമെന്നാണ് പ്രതീക്ഷ. അതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ടി വരുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: akg centre attack case congress leader vt balrama ks sabarinathan cpm leader mv govindan response


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented