എ.കെ.ജി സെന്റര്‍ ആക്രമണം;  പ്രതിയുടെ ടി ഷര്‍ട്ടും സ്‌കൂട്ടറും നിര്‍ണായകമായി


ആക്രമണമുണ്ടായ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | Photo - PTI

തിരുവനന്തപുരം: സിപിഎമ്മിനെ ഞെട്ടിച്ച എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ പ്രതിയിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത് തന്ത്രപരമായ നീക്കത്തിലൂടെ. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍ വി എന്ന പ്രവര്‍ത്തകനെയാണ് കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ ഇയാളെ കേസ് ഏറ്റെടുത്ത് ഒരുമാസത്തിന് ശേഷമാണ് തെളിവുകള്‍ സഹിതം കസ്റ്റഡിയിലെടുക്കാന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചത്.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നിരുന്നതെന്ന് സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജിതിന്‍ പിടിയിലാകുന്നത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. സൈബര്‍ തെളിവുകളും, സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെ നിരവധി തെളിവുകളാണ് ഇതിനായി ക്രൈംബ്രാഞ്ച് ശേഖരിച്ചത്.

സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന സമയത്ത് ധരിച്ചിരുന്ന ടി ഷര്‍ട്ട് കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമല്ലാതിരുന്നതിനാല്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചാണ് ടി ഷര്‍ട്ടിന്റെ പ്രത്യേകത കണ്ടെത്തിയത്. ഇത് വെച്ച് അന്വേഷണം നടത്തിയ സമയത്ത് അത് വാങ്ങിയതില്‍ ഒരാള്‍ ജിതിന്‍ ആണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിരുന്നു.

ഇതേ ടി ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന ചിത്രം ജിതിന്റേതായി സമൂഹമാധ്യമങ്ങളില്‍ നിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചു. തുടര്‍ന്ന് ഡിയോ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ സ്‌കൂട്ടര്‍ ഗൗരീശ പട്ടണത്തെ സിസിടിവിയില്‍ പതിഞ്ഞതായി തിരിച്ചറിഞ്ഞു. സ്‌കൂട്ടറില്‍ വന്നിറങ്ങി ഇവിടെ നിന്ന് കാറില്‍ കയറിയാണ് പോയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഈ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയതും ജിതിനിലേക്കാണ്. ഇതോടെ പ്രതി ആരെന്നുറപ്പിച്ച അന്വേഷണ സംഘം അപ്രതീക്ഷിത നീക്കത്തിലൂടെ ജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജിതിന്റെ കാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജിതിന്റെ വീട്ടിലും ജിതിന്‍ തങ്ങിയെന്ന് കണ്ടെത്തിയ ലോഡ്ജിലും ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു.

എന്നാൽ സംഭവത്തിൽ ജിതിന് പങ്കില്ലെന്ന് ജിതിനിന്റെ അമ്മ പറഞ്ഞു. പാർട്ടിയിൽ പ്രവർത്തിക്കുമെങ്കിലും മറ്റൊരു പ്രശ്നത്തിനും പോകാത്തയാളാണ് ജിതിൻ. സംഭവത്തിൽ സി.പി.എമ്മുകാർ കുറ്റം ജിതിനിന്റെ തലയിൽ കെട്ടിവെക്കുകയാണെന്നും ഇവർ പറഞ്ഞു.

Content Highlights: AKG Center attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented