ആകാശ് തില്ലങ്കേരിക്ക് എം. ഷാജർ ട്രോഫി സമ്മാനിക്കുന്നു | Photo: Facebook/Muji Surya
കണ്ണൂര്‍: ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും കേന്ദ്രകമ്മിറ്റിയംഗവുമായ എം. ഷാജര്‍. തില്ലങ്കേരി പ്രീമിയല്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ചാമ്പ്യന്മാരായ സി.കെ.ജി. വഞ്ഞേരി ടീമിന് വേണ്ടിയുള്ള ട്രോഫിയാണ് ഷാജറില്‍ നിന്നും ആകാശ് തില്ലങ്കേരി ഏറ്റുവാങ്ങിയത്. ഷാജര്‍ ആകാശിന് ട്രോഫി സമ്മാനിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടിക്കാരായി പ്രത്യക്ഷപ്പെടുന്ന ആകാശിനേയും അര്‍ജുന്‍ ആയങ്കിയേയും പോലെയുള്ളവരെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി ഡി.വൈ.എഫ്.ഐ. രംഗത്തെത്തിയിരുന്നു.
സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ആകാശ് തില്ലങ്കേരി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയവരില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ആകാശിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കേസില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒറ്റപ്പെടുത്തണമെന്ന നിര്‍ദ്ദേശം ജില്ലാ സെക്രട്ടറിയായ ഷാജര്‍ തന്നെ പുറത്തിറക്കിയത്.
സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടിക്കാരായി പ്രത്യക്ഷപ്പെടുന്ന ഇവര്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു ഡി.വൈ.എഫ്.ഐ. നിലപാട്. കൂത്തുപറമ്പിലടക്കം അന്ന് ഇവര്‍ക്കെതിരെ പാര്‍ട്ടി വ്യാപകപ്രചാരണം നടത്തിയിരുന്നു. പി. ജയരാജന്‍- ഇ.പി. ജയരാജന്‍ പോരിനിടയിലാണ് ഡി.വൈ.എഫ്.ഐയെ വെട്ടിലാക്കുന്ന ചിത്രം പുറത്തുവന്നിരിക്കുന്നത്.
സംഭവത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ട്രോഫി കൊടുത്ത് അരികില്‍ നിര്‍ത്തിയാണോ തെറ്റ് തിരുത്തുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
Content Highlights: Akash Thillenkery dyfi m shajar ckg venjeri Thillenkery premier league controversy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..