കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി ആകാശ് തില്ലങ്കേരി കസ്റ്റംസിന് മുന്നിൽ ഹാജരായി. അഭിഭാഷകനൊപ്പമാണ് ആകാശ് തില്ലങ്കേരി ഹാജരായത്.

പതിനൊന്ന് മണിയോടെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്. കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയിൽ ആകാശ് തില്ലങ്കേരിക്കെതിരായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആകാശ് തില്ലങ്കേരിയോട് ആവശ്യപ്പെട്ടത്.

ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്‌ഡ് നടത്തിയിരുന്നു. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുണ്ടെന്ന് മനസ്സിലാക്കിയാണ്‌ കസ്റ്റംസ് ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ റെയ്ഡ്‌ നടത്തിയത്.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യിലിന് ഹാജരായ മുഹമ്മദ് ഷാഫിയടക്കം ആകാശ് തില്ലങ്കേരിക്ക് എതിരായി മൊഴി നൽകിയതായി സൂചനയുണ്ട്.

അതേസമയം കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായ ആകാശ് തില്ലങ്കേരി മാധ്യമങ്ങളുടെ ചോദ്യങ്ങളോട്‌ പ്രതികരിച്ചില്ല.

Content Highlights:Akash Thillankeri presented before customs on Gold Smuggling Case