കോട്ടയം:  പി.ജെ ജോസഫ്-ജോസ്.കെ മാണി വിഭാഗങ്ങള്‍ കൊമ്പുകോര്‍ത്ത തിരഞ്ഞെടുപ്പില്‍ ജോസ്.കെ മാണി പക്ഷത്തിന് വിജയം. പി.ജെ ജോസഫ് ഔദ്യോഗിക ചിഹ്നമായ രണ്ടിലയില്‍ മത്സരിപ്പിച്ച സ്ഥാനാര്‍ഥിയെ തോല്‍പിച്ചാണ് ജോസ്.കെ മാണി വിഭാഗം വിജയം നേടിയത്. 

അകലക്കുന്നം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ജോസ്.കെ മാണിയുടെ സ്ഥാനാര്‍ഥി ജോര്‍ജ് മൈലാടി 63 വോട്ടിന്റെ ഭൂരിക്ഷത്തിനാണ് പി.ജെ ജോസഫ് വിഭാഗത്തിലെ ബിബിന്‍ തോമസിനെ പരാജയപ്പെടുത്തിയത്. 

320 വോട്ട് ജോര്‍ജ് തോമസ് മൈലാടിക്കും ബിബിന്‍ തോമസിന്‌ 257 വോട്ടുമാണ് ലഭിച്ചത്. കൈതച്ചക്ക ചിഹ്നത്തിന് പാലായില്‍ അടിപതറിയതോടെയാണ് പകരം ഫുട്‌ബോള്‍ ചിഹ്നം തിരഞ്ഞെടുത്തത്.

സിപിഎം സ്ഥാനാര്‍ഥിക്ക് ആകെ ലഭിച്ചത് 29 വോട്ട് മാത്രമാണ്. ബിജെപിക്ക് 15 വോട്ട് കിട്ടി.

സ്വതന്ത്രനായി ഫുട്‌ബോള്‍ ചിഹ്നത്തിലാണ് ജോസ്.കെ മാണിയുടെ സ്ഥാനാര്‍ഥി മത്സരിച്ചത്. ഇരുവിഭാഗത്തിന് വേണ്ടിയും പ്രചാരണത്തിനിറങ്ങാതെ മന:സാക്ഷി വോട്ടിനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്. 

Content Highlights;