തിരുവനന്തപുരം: ഓണക്കാലം കണക്കിലെടുത്ത്‌ സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കി. സെപ്തംബര്‍ ഒന്ന് വരെയാണ് നിയന്ത്രണം ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്ത് എവിടേക്കും സര്‍വീസ്  നടത്തുന്നതിന് ബസ്സുകള്‍ക്ക്നിയന്ത്രണമുണ്ടാവില്ല. നേരത്തെ തൊട്ടടുത്ത ജില്ലകളിലേക്ക്  മാത്രമാണ് സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിരുന്നത്. പുതിയ നിര്‍ദേശത്തില്‍ രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ സര്‍വീസ് നടത്താമെന്നും അറിയിച്ചിട്ടുണ്ട്.

കോവിഡ്  പ്രതിസന്ധി  പരിഗണിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ക്ക് നികുതിയിളവ് അനുവദിച്ച് കഴിഞ്ഞ ദിവസം മന്ത്രിസഭാ തീരുമാനം വന്നിരുന്നു. ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള നികുതികള്‍ ഒഴിവാക്കി നല്‍കുമെന്ന് ഗതാഗതമന്ത്രിയും അറിയിച്ചു. സ്‌കൂള്‍ ബസ്സുകളുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്. ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ്സുകള്‍ ഭൂരിഭാഗവും സര്‍വീസ്‌ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇനി നിസ്സഹകരണം  തുടരാന്‍ പാടില്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

covid guidelines changed