എ.കെ.ബാലൻ | ചിത്രം: മാതൃഭൂമി
തിരുവനന്തപുരം: തനിക്കെതിരെയുള്ള ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനത്തിന് മറുപടിയുമായി എ.കെ.ബാലന്‍. താന്‍ പറഞ്ഞതാണോ ബാലിശം ഗവര്‍ണറുടെ സമീപനമാണോ ബാലിശമെന്ന് ജനം തീരുമാനിക്കട്ടെയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഒരിക്കലും ഗവര്‍ണറെ അപമാനിച്ചിട്ടില്ല. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല എന്ന സന്ദേശമാണ് താന്‍ എപ്പോഴും നല്‍കിയിട്ടുള്ളതെന്നും എ.കെ. ബാലന്‍ കൂട്ടിച്ചേര്‍ത്തു.
സഭയില്‍ വരുന്നില്ലെന്നും പ്രസംഗം വായിക്കില്ലെന്നും സന്ദേശം നല്‍കുന്നതല്ലേ ബാലിശമെന്നും എ.കെ. ബാലന്‍ ചോദിച്ചു. യഥാര്‍ഥത്തില്‍ ഗവര്‍ണറെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സഭയില്‍ വരില്ലെന്നും നയപ്രഖ്യാപനം വായിക്കില്ലെന്നും ഗവര്‍ണര്‍ സന്ദേശം നല്‍കിയതില്‍തന്നെ ഭരണഘടനാലംഘനം പ്രകടമാണ്. അതിന്റെ ഭാഗമായുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും എ.കെ. ബാലന്‍ പറഞ്ഞു.
അതിരൂക്ഷമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കി അതിനെ മുതലെടുക്കാന്‍ പ്രതിപക്ഷത്തിന് ഇടയുണ്ടാക്കാതെ പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും എ.കെ.ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: ak balan replies to governor on comments made about him
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..