പച്ചനുണ പറയാന്‍ സുധാകരന്‍ ഏതറ്റം വരെയും പോകും; ബ്രണ്ണനിലെത്തിയത് 67-ല്‍തന്നെ- എ.കെ. ബാലന്‍


എകെ ബാലൻ, കെ സുധാകരൻ

കൊച്ചി: പച്ചനുണ പറയാന്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് കെ. സുധാകരന്റെ പ്രതികരണമെന്ന് എ.കെ. ബാലന്‍. വീണിടത്ത് നിന്ന് സുധാകരന്‍ ഉരുളരുത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മേലെ പഴിചാരരുത്. സുധാകരന്‍ പറഞ്ഞത് പോലെ 71-ല്‍ അല്ല താന്‍ ബ്രണ്ണനിലെത്തിയതെന്നും 69-ല്‍ തന്നെയാണെന്നും എ.കെ. ബാലന്‍ പ്രതികരിച്ചു.

എ.കെ. ബാലന്റെ വാക്കുകള്‍

"1971-ലാണ് മമ്പറം ദിവാകരന്‍ വന്നത് എന്നത് ശരിയാണ്. എന്നാല്‍, 1968-69-70 കാലത്താണ് താന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നത്. ആ സമയത്താണ് സി.എച്ച്. മുഹമ്മദ് കോയ വരുന്നതും അദ്ദേഹത്തിനെതിരെ പ്രതിഷേധവും കരിങ്കൊടിയും മുട്ടയേറും നടന്നതും. അത് പ്രതിരോധിക്കാന്‍ മുന്‍നിരയില്‍ നിന്നയാളാണ് താന്‍. അത് അന്ന് ബ്രണ്ണന്‍ കോളേജിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കുമറിയാം. അതില്‍ ജീവിച്ചിരിക്കുന്ന പലരും തലശ്ശേരിയിലുണ്ട്. പച്ചനുണ പറയാന്‍ കെ. സുധാകരന്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണിത്.

"69-70 കാലത്താണ് പിണറായി വിജയന്‍ കോളേജിലേക്ക് വരുന്നത്. ഇംഗ്ലീഷ് ലെക്ചറായ ടി.വി. ബാലന്‍ മാഷ്, അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന്റെ ക്ലാസ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് പോകുന്ന സമയത്താണ് ഞാനും എന്റെ കൂടെയുള്ള സംഘടനാ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടത്. ആ വിവരമറിഞ്ഞിട്ടാണ് പിണറായി വരുന്നത്." എ.കെ. ബാലന്‍ വിശദീകരിച്ചു.

കെ. സുധാകരനെ അര്‍ധനഗ്നനായി ബ്രണ്ണന്‍ കോളേജില്‍ ചുറ്റിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ കെ. സുധാകരന്‍ തള്ളിയിരുന്നു. നഗ്നനായി നടത്തിയെന്ന് പറഞ്ഞത് പിണറായിയുടെ ദുഃസ്വപ്‌നം. 1967-ലാണ് പിണറായിയുമായി കോളേജ് സംഘര്‍ഷമുണ്ടായത്. എ.കെ. ബാലനും മമ്പറം ദിവാസകരനും കോളേജില്‍ വന്നത് 1971-ലാണ്. ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നുമായിരുന്നു കെ. സുധാകരന്റെ പ്രതികരണം.

Content Highlights: AK Balan on K Sudhakaran's statements in Press meet

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented