'മെറിറ്റിലുള്ളവര്‍ നേതാക്കളുടെ മക്കളാണെങ്കില്‍ ജോലിനല്‍കേണ്ടേ? ഗവര്‍ണറുടെ സമീപനം ഭരണഘടനാവിരുദ്ധം'


എ.കെ.ബാലൻ | ചിത്രം: മാതൃഭൂമി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി നിയമനത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച സമീപനം ഭരണഘടനാ വിരുദ്ധമെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും രാഷ്ട്രീയ നിയമനമെന്ന പ്രചാരണം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെറിറ്റിലുള്ളവര്‍ നേതാക്കളുടെ മക്കളായാല്‍ അവര്‍ക്ക് ജോലി നല്‍കാന്‍ പാടില്ലേയെന്നും ബാലന്‍ ചോദിച്ചു. ഗവര്‍ണറുടെ സമീപനം കേരള സമൂഹത്തിന് പൊരുത്തപ്പെടാന്‍ കഴിയുന്നതല്ല, അദ്ദേഹം പറയുന്നത് നിയമനങ്ങളെല്ലാം സ്വജനപക്ഷപാതവും രാഷ്ട്രീയപ്രേരിതവുമാണെന്നാണ്.

യഥാര്‍ഥത്തില്‍ രാഷ്ട്രീയപ്രേരിതമായാണ് ഗവര്‍ണര്‍മാരെ നിയമിക്കുന്നതെന്ന സത്യവുമായി അദ്ദേഹം പൊരുത്തപ്പെടണം. കണ്ണൂര്‍ സര്‍വകലാശാലാ നിയമനത്തില്‍ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല. റാങ്ക് പട്ടിക മരവിപ്പിച്ച ഗവര്‍ണറുടെ നടപടി യൂണിവേഴ്‌സിറ്റി ആക്ടിനും സ്വാഭാവിക നീതിക്കും നേരെയുള്ള നിഷേധമാണെന്നും ബാലന്‍ പറഞ്ഞു.

Content Highlights: ak balan, arif muhammed khan, kannur university


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented