തിരുവനന്തപുരം: അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അടക്കം മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത നാല് പേരെ കിര്‍ത്താഡ്‌സില്‍ സ്ഥിരപ്പെടുത്തിയെന്ന യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എ.കെ ബാലന്‍. യു.ഡി.എഫ് സര്‍ക്കാരാണ് മണിഭൂഷണെ നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ശ്രീ വി.കെ മോഹന്‍ കുമാറിനെ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് 2005ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രമോഷന്‍ നല്‍കിയിരുന്നു. അതേ മാനദണ്ഡം മാത്രമാണ് മണിഭൂഷന്റെ കാര്യത്തിലും അന്ന് യുഡിഎഫ്‌ തന്നെ അവലംബിച്ചത്‌. 2010ലെ നിയമനത്തില്‍ എന്തെങ്കിലും അപാകത ഉണ്ടായിരുന്നെങ്കില്‍ തുടര്‍ന്ന് വന്ന യു.ഡി.എഫ സര്‍ക്കാരിന് തീരുമാനം പുനപരിശോധിക്കാമായിരുന്നു. 

5 വര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും അപ്രകാരം ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല മണിഭൂഷനെ പിന്നോക്ക വിഭാഗ വികസന വകുപ്പിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയത് യു.ഡി.എഫാണ്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

content highlights: AK Balan, PK firos, CPIM